ന്യൂദല്‍ഹി : പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ജിക്ക് ആശംസകള്‍ എന്നായിരുന്നു ട്വീറ്റ്. ഇത് കൂടാതെ പ്രധാനമന്ത്രി ഫോണിലൂടെയും മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചു.
എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസയറിയിച്ചു. ഫോണിലൂടെയാണ് രാഷ്ട്രപതി മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസകള്‍ നേര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: