ന്യൂദല്‍ഹി : രാജ്യം കൊറോണ വൈറസിനെതിരെ പൊരുതുമ്പോള്‍ ഇതിന്റെ പേരില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു സെസ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചരക്ക് സേവന നികുതിക്കൊപ്പം (ജിഎസ്ടി) ദുരന്ത സെസ് ഏര്‍പ്പെടുത്തുന്നതു പരിഗണിക്കുന്നുണ്ടെന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് നിഷേധിച്ച കേന്ദ്ര ധനമന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ ഒന്ന് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്ന് അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സെസ് ചുമത്തുന്നത് തിരിച്ചടിയുണ്ടാക്കും. കൊറോണ വൈറസിനിടെ സെസ്സും കൂടി ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് അധിക ബാധ്യതയാകും അതിനാല്‍ സെസ്സ് നിലിവില്‍ ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: