കോഴിക്കോട്: കോവിഡ്-19 ന്റെ മറവില്‍ ക്ഷേത്രങ്ങള്‍ക്ക് വരുമാനമില്ലെന്ന വ്യാജേന ദേവസ്വം ക്ഷേത്രങ്ങളിലെ വിളക്കുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കാനും അതിലൂടെ ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനും ദേവസ്വം ബോര്‍ഡ് വഴിയൊരുക്കുന്നതില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.
ക്ഷേത്രങ്ങളില്‍ വഴിപാടായും പരമ്പരാഗതമായും വന്നുചേര്‍ന്നിട്ടുള്ള സാമഗ്രികള്‍ വില്ക്കാന് ദേവസ്വം ബോര്‍ഡിന് അധികാരമില്ല. ഹൈന്ദവ വിരുദ്ധ രാഷ്ട്രീയ നേതൃത്വം ഭരണഭാരമേല്പ്പിച്ചിരിക്കുന്ന ദേവസ്വം സമിതിയ്ക്കും അവരെ ചുറ്റിപ്പറ്റി നില്ക്കുന്ന കമ്മ്യൂണിസ്റ്റ് ഉപചാപകസംഘത്തിനും കൊള്ളയടിക്കാനുള്ളതല്ല ക്ഷേത്രസ്വത്തുക്കള്‍. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കഴിയാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം ഹീനമായ നീക്കങ്ങള്‍ ദേവസ്വങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.
ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 25ന് രാവിലെ 10ന് കേരളത്തിലെ എല്ലാ ദേവസ്വം ഓഫീസുകളുടെയും ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം. ഗോപാലന്, സംസ്ഥാനസമിതിയംഗം കെ.എസ്. വിജയന്, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കെ.എസ്. നാരായണന്, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് സമീപം നടക്കുന്ന ധര്‍ണയില്‍ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ. ശ്രീഗംഗ, മേഖല പ്രസിഡണ്ട് തേമ്പ്ര വേണുഗോപാല്‍, സംസ്ഥാനസമിതിയംഗം ശശിധരന് പിള്ള, ആറന്മുളയില് മേഖലാ സെക്രട്ടറി വി.കെ. ചന്ദ്രന്, പാറശാലയില്‍ സംസ്ഥാനസമിതിയംഗം ജി. രാജേന്ദ്രന്, തിരുവല്ല ശ്രീവല്ലഭം മഹാവിഷ്ണുക്ഷേത്ര പരിസരത്ത് അയ്യപ്പസേവാസമാജം സംസ്ഥാനപ്രസിഡണ്ട് കാളിദാസ ഭട്ടതിരിപ്പാട്, ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് മുന്‍വശം നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: