കോലഞ്ചേരി: പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവുര് സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം.
ശനിയാഴ്ച രാവിലെ പുക കുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ്പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇതിനുള്ളില്‍ നിക്ഷേപിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.
സ്ത്രീകള്‍ ജോലിക്കാരായി ഇല്ലാത്ത കമ്പനി ആണിത്. സ്ത്രീയാണോ പുരുഷനാണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് പറയാന്‍ കഴിയൂവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍, അന്‍പത് മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളില്‍ എങ്ങനെ മൃതദേഹം നിക്ഷേപിച്ചുവെന്നതും വ്യക്തമാകേണ്ടതുണ്ട്. താഴെനിന്നും ചാരം എടുക്കുവാനുള്ള ചെറിയ ദ്വാരം മാത്രമേ കാണാനാകു. ഇതിലൂടെ ഒരു മനുഷ്യ ശരീരം കടത്താനാകില്ലെന്നും പോലീസ് പറയുന്നു. കമ്പനിയില്‍ തൊഴില്‍ ചെയ്യുന്ന ആരെയും കാണാതായതായി അറിവില്ലെന്ന് കമ്പനി ഉടമ പറഞ്ഞു.
കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മൃതദേഹം കത്തി കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പഴക്കം നിര്‍ണയിക്കാനാകൂ. മൃതദേഹത്തിന് രണ്ടാഴ്ച്ച പഴക്കമുണ്ടാകുമെന്നാണ് പോലീന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: