മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആത്മാര്‍ത്ഥ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യാനിട വരും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. വിശ്വസ്തരില്‍നിന്നും വിപരീത ഫലം ഉണ്ടാകുന്നതിനാല്‍ വിഷമമുണ്ടാകും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയ കര്‍മമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാകും. ഗൃഹനി
ര്‍മാണം പുഃരാരംഭിക്കും. ധര്‍മ പ്രവൃത്തികളാല്‍ മനഃസമാധാനമുണ്ടാകും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുണ്യപ്രവര്‍ത്തികള്‍ക്കായി പണം ചെലവാക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഠിന പ്രയത്നം ആവശ്യമായി വരും. പക്ഷി മൃഗാദികളില്നിന്നും മഉപദ്രവമോ വിഷഭയമോ ഏല്‍ക്കാവുന്നതാണ്.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
കഠിനാധ്വാനത്തിലൂടെ അസാധ്യമെന്നു കരുതിയവ നേടാനാകും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. അനുചിത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ഉള്‍പ്രേരണയുണ്ടാകും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
അത്യധ്വാനത്താല്‍ ഇഷ്ടകാര്യങ്ങള്‍ സാധിക്കും. സന്താനങ്ങളുടെ സാമീപ്യത്താല്‍ ആശ്വാസം തോന്നും. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. ഈശ്വര കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
അനുകൂലമായി കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാകുവാന്‍ ഇടവരും. കുടുംബത്തില്‍ വച്ച് മംഗളകര്‍മങ്ങള്‍ നടത്തപ്പെടും. ആരോഗ്യനില മെച്ചമായി തുടരുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക വ്യാപാരമേഖലകളില്‍ മന്ദഗതിയില്‍ തുടരാനിടയാകും. ബന്ധുക്കളുടെ വേര്‍പാടിനു സാക്ഷ്യം വഹിക്കാനാകും. സഞ്ചാര വേളകളില്‍ ധനനഷ്ടത്തിനും ഇടവരുന്നതാണ്. വിവാഹവിഷയങ്ങളില് അനുകൂലമായ തീരുമാനങ്ങള്‍ പെട്ടെന്ന്് കൈക്കൊള്ളുവാന്‍ സാധിക്കും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
കുടുംബത്തിലും ഔദ്യോഗികരംഗത്തും പ്രതീക്ഷിക്കുന്നതുപോലെ മനസമാധാനം ലഭിച്ചു എന്ന് വരില്ല. പരോപദ്രവകരമായ കര്‍മങ്ങളില്‍ പങ്കുചേരാനിടവരും. സ്വജനങ്ങള്‍ക്ക് ആപത്തുകള്‍ സംഭവിക്കാനിടയുണ്ട്.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
തീരുമാനങ്ങള്‍ പലതും പുനഃക്രമീകരിക്കേണ്ടതായി വരും. സുഹൃത്ബന്ധങ്ങള്‍ വളരെ വിപുലമാക്കാന്‍ ഇടവരും. മത്സരങ്ങളില്‍ വിജയിക്കുവാനും വ്യവഹാരങ്ങളില്‍ തീര്പ്പുണ്ടാക്കുവാനും സാധിക്കുന്നതാണ്.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ഉദരസംബന്ധമായ അസുഖം നിമിത്തം കൂടുതല്‍ വിഷമിക്കാനിടവരും. ദൈവീക കാര്യങ്ങളില്‍ പ്രവര്‍ത്തിച്ച് സത്കീര്‍ത്തി വര്‍ധിക്കുന്നതാണ്. ആരോഗ്യ സ്ഥിതി സമ്മിശ്രമായി തുടരുന്നതാണ്.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പുതിയ കര്‍മമേഖലകളില്‍ പ്രവേശിച്ച് നേട്ടം കൈവരിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി കുടുംബധനത്തെ ചൊല്ലി കലഹിക്കേണ്ടതായി വരും. അഗ്നിയില്‍ നിന്നും ജലത്തില്‍നിന്നും ഭയമുണ്ടാകാനിടവരും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനിടയാകും. മറ്റുള്ളവരില്‍നിന്നും സഹായം ലഭിക്കുന്നതാണ്. ദിവസങ്ങളോളം വാസസ്ഥാനം മാറി കഴിയാനിടവരുന്നതാണ്. ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: