കോട്ടയം: സ്വന്തം ജില്ലവിട്ട് മറ്റുജില്ലകളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകരോട് പരീക്ഷ ജോലിക്കെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 26ന് രാവിലെ അതാത് പരീക്ഷാസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
സ്വന്തം ഉത്തരവാദിത്വത്തിലാണ് അദ്ധ്യാപകര്‍ പരീക്ഷാ ജോലിക്കായി എത്തേണ്ടത്. നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടിലിരിക്കുന്ന അദ്ധ്യാപകര്‍ മറ്റ് ജില്ലകളില്‍ പരീക്ഷാ ജോലിക്ക് എത്താനുള്ള ഒരു സൗകര്യവും വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തുന്നില്ല. വാഹനസൗകര്യം പോലും ഏര്‍പ്പാടാക്കുന്നില്ല. അദ്ധ്യാപികമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
സമീപജില്ലയാണെങ്കില് എങ്ങനെയെങ്കിലും എത്താന്‍ കഴിയും. എന്നാല്‍ ദൂരെ ജില്ലയില്‍ ജോലിചെയ്യുന്ന അദ്ധ്യാപികമാര്‍ പരീക്ഷാജോലിക്കെത്താനുള്ള ബുദ്ധിമുട്ടുകള്‍ വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്ന പരാതിയാണ് അദ്ധ്യാപികമാര്‍ ഉന്നയിക്കുന്നത്. വാഹനസൗകര്യം ഇല്ലാതെ എങ്ങനെ പരീക്ഷജോലിക്ക് എത്തുമെന്ന ആശങ്കയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: