ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളില്‍ മരച്ചീനി കൃഷിക്കും, തെങ്ങ്, വാഴ, ചേമ്പ് തുടങ്ങിയവ നട്ടുവളര്‍ത്താനും ദേവഹിതം പദ്ധതിയുടെ പേരില്‍ നീക്കം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോഡ് അംഗം കെ.എസ്. രവി ഔചാരിക ഉദ്ഘാടനം ഹരിപ്പാട്ട് നിര്‍വ്വഹിച്ചു.
ഹരിപ്പാട് ഗ്രൂപ്പിലെ 58 ക്ഷേത്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നു ക്ഷേത്രങ്ങളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കിശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങങ്ങളിലേക്ക് ആവശ്യമായ പൂക്കള്‍ സംഭരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതിയാകെ അട്ടിമറിക്കപ്പെട്ടു.
ചെടികള്‍ പരിചരിക്കാന്‍ പോലും ആളില്ലാതെ വാടി കരിഞ്ഞു. കാലങ്ങള്‍ മുന്‍പ് ജി. പി മംഗലത്തുമഠം ദേവസ്വം മന്ത്രിയായിരിക്കെ ക്ഷേത്രങ്ങളിലെ തെങ്ങ് കൃഷി ആരംഭിച്ചു എന്നാല്‍ ഇതും പരിചരിക്കാന്‍ ആളില്ലാതെ മണ്ട പോയി ക്ഷേത്രപരിസരത്ത് ഇന്നും അവശേഷിക്കുകയാണ്. പരീക്ഷണങ്ങളെല്ലാം പാഴ് വേലയായപ്പോള്‍ ദേവ ഹരിതം എന്ന പുതിയ പദ്ധതിക്ക് പേരിട്ട് ഇഷ്ടക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കുക എന്ന ദുരുദ്ദേശമാണ് ദേവസ്വം ബോര്‍ഡിന്റേത്. ക്ഷേത്ര പരിസരത്ത് കപ്പയിടാന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഇതിന്റെ പിന്നിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: