ലുസാനെ: മാരകമായ കൊറോണ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചശേഷമേ രാജ്യാന്തര ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കാനാക്കൂയെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ (എഫ്‌ഐഎച്ച് ) വ്യക്തമാക്കി. രാജ്യാന്തര മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനായി അഞ്ചു ഘട്ടങ്ങളുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന ഘട്ടത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പുനരാരംഭിക്കൂ.
ആദ്യ ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പരിശീലനം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ മേഖലാ മത്സരങ്ങള്‍ പുനരാരംഭിക്കും. തുടര്‍ന്ന്് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും ട്രാന്‍സ്- കോണ്ടിനെന്റല്‍ മത്സരങ്ങളും തുടങ്ങും. കൊറോണ പ്രതിരോധ മരുന്ന് കണ്ടെത്തിയാലുടന്‍ രാജ്യാന്തര മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: