ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളില്‍ പെട്ട ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നല്കി.
വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാം:
Xവിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജനിച്ചതും ഒസിഐ കാര്ഡുകള്കൈവശമുള്ളതുമായ മൈനര്‍ /ചെറിയ കുട്ടികള്‍.
Xകുടുംബത്തിലെ അംഗത്തിന്റെ മരണം പോലുള്ള ദുരന്തങ്ങള്‍ മൂലം ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍.
Xജീവിതപങ്കാളിയില്‍ ഒരാള്‍ ഒസിഐ കാര്‍ഡ് ഉടമയും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമായ ഇന്ത്യയില്‍ സ്ഥിര താമസ അനുവാദമുള്ള ദമ്പതികള്‍ക്ക്.
Xമാതാപിതാക്കള്‍ (ഇന്ത്യന്‍ പൗരന്മാരായവര്‍) ഇന്ത്യയില്‍ താമസിക്കുന്ന, ഒസിഐ കാര്‍ഡ് ഉടമകളായ സര്‍വകലാശാല വിദ്യാര്‍ഥികള്‍ (നിയമപരമായി പ്രായപൂര്‍ത്തിയായവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: