തിരുവനന്തപുരം: റംസാന് ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ പെരുന്നാളിന് മുന്നോടിയായി രാത്രികാലങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ വിശ്വാസികള്‍ ഇറങ്ങാറുണ്ട്. ഇതുപരിഗണിച്ച് ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാം. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി.
പരീക്ഷകള്‍ക്കായി എല്ലാ സുരക്ഷാമുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ആരോഗ്യപരിശോധന ഉണ്ടാകും. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി സേ പരീക്ഷയ്ക്കൊപ്പം റെഗുലര്‍ പരീക്ഷയും നടത്തും. ഹോം ക്വാറന്റെനില്‍ കഴിയുന്നവരുടെ വീടുകളില്‍ നിന്ന് എത്തുന്ന കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് ഏര്പ്പെടെത്തും. പരീക്ഷ കഴിഞ്ഞ് കുളിച്ച് ശുചിയായി മാത്രമേ വീടുകളില്‍ പ്രവേശിപ്പിക്കാവൂ.
അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍വര്‍ധന. ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 27ലെ 39 രോഗികള്‍ എന്ന കണക്കാണ് മറികടന്നത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍-19, കാസര്‍ഗോഡ്-7, കോഴിക്കോട്-6, പാലക്കാട്-5, തൃശൂര്‍4, മലപ്പുറം-4. രണ്ടു പേരുടെ ഫലം നെഗറ്റീവ് ആയി. സ്ഥിതി ഗുരുതരമാണെന്നും ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: