കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. കോഫി ഹൗസില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആഹാരം കഴിക്കാന്‍ എത്തിയത്.
പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. കോര്പ്പറേഷന് ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. കോഫി ഹൗസിന്റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്.
സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേര് ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കോഫി ഹൗസിന് സമീപത്ത് തന്നെ നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാഴ്സല്‍ മാത്രമാണ് നല്‍കുന്നത്. ഇത് ലംഘിച്ചാണ് കോഫി ഹൗസില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്.
ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് എതിരെയും കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: