ലോക് ഡൗൺ കാഴ്ചകൾ… എം ആർ ദിനേശ്കുമാർവണ്ടിയുണ്ടാവുമോ? കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചപ്പോൾ എൻക്വയറിയിൽ വിവരങ്ങൾ ആരായുന്ന യാത്രക്കാരൻ
ജ്വല്ലറികൾ തുറക്കാൻ അനുമതി ലഭിപ്പോൾ ആഭരണങ്ങൾ ഒരുക്കി വയ്‌ക്കുന്ന തൊഴിലാളി .
സമയം നന്നായോന്ന് പരീക്ഷിക്കാം… ലോട്ടറി വിൽപ്പന പുനരാരംഭിച്ചപ്പോൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ നിന്നൊരു ദൃശ്യം
നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് മെഡിക്കൽ ചെക്കപ്പിെനെത്തിയ ഇതര സംസ്ഥാന തൊഴിലാളി
നാട്ടിലേക്ക് വണ്ടി കയറാൻ … സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് മെഡിക്കൽ ചെക്കപ്പിെനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ബീച്ചാശുപത്രിയിൽ കാത്തിരിക്കുന്നു.
പാളയം സ്റ്റാൻ്റിൽ നിന്നും സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചപ്പോൾ ബസിൽ കയറുന്ന യാത്രക്കാർ
പുതിയ ബസ് സ്റ്റാൻ്റ് ശുചീകരിക്കുന്ന തൊഴിലാളികൾ
ഡ്യൂട്ടി കഴിഞ്ഞ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാൻ കാത്തു നിൽക്കുന്ന ശുചീകരണ തൊഴിലാളികൾ
ഇനിയൊരുങ്ങാം… ഒരു നിലകളിൽ കൂടുതലുള്ള തുണി കടകൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ തോട്ടത്തിൽ സിൽക്സിൽ ഡമ്മിയിൽ സാരി ഉടുപ്പിച്ച് ഒരുക്കുന്നു.
രണ്ടു മാസത്തിനിടക്ക് വീണ്ടും സജീവമായി വരുന്ന മിഠായിതെരുവ്.
ചാർജ് അൽപ്പം കൂടും… കെ എസ് ആർ ടി സി സർവ്വീസ് ഭാഗികമായി പുനരാരംഭിച്ചപ്പോൾ കോഴിക്കോട് സ്റ്റൻ്റിൽ ടിക്കറ്റ് നൽകുന്ന കണ്ടക്ടർ
യാത്രക്കാർ കുറഞ്ഞാലും സജീവമായ ഓട്ടോസ്റ്റൻ്റ് . പുതിയ സ്റ്റാൻറിൽ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: