കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിന് വേണ്ടിയുള്ള ഒരുക്കത്തിന് തുടക്കം. ലോകനേതാവിന് നേരാം അനുമോദനം ക്യാമ്പയിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആദ്യ ആശംസാപത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ കുമാര്‍, ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, ടി. റെനീഷ്, പ്രശോഭ് കോട്ടൂളി തുടങ്ങിയവര്‍ പങ്കെടുത്തു.
പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കെ.പി. ശ്രീശന്‍ (ബേപ്പൂര്‍), ടി.വി. ഉണ്ണികൃഷ്ണന്‍ (കോഴിക്കോട് സൗത്ത്), പി. രഘുനാഥ് (കോഴിക്കോട് നോര്‍ത്ത്), അഡ്വ.കെ.പി. പ്രകാശ് ബാബു (കുന്ദമംഗലം), പി. ജിജേന്ദ്രന്‍ (എലത്തൂര്‍), ടി.പി. ജയചന്ദ്രന്‍ (കൊടുവള്ളി), ചേറ്റൂര്‍ ബാലകൃഷ്ണന്‍ (തിരുവമ്പാടി), വി.വി.രാജന്‍ (ബാലുശ്ശേരി), ടി. ബാലസോമന്‍ (കൊയിലാണ്ടി), എം.പി. രാജന്‍(പേരാമ്പ്ര), കെ.പി. വിജയലക്ഷ്മി (വടകര), രാമദാസ് മണലേരി (കുറ്റ്യാടി), സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ (നാദാപുരം) എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ, മണ്ഡലം നേതാക്കളും, മോര്‍ച്ച ഭാരവാഹികളുമാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.
പന്നിയങ്കര ഏരിയാ കമ്മറ്റിയുടെ ആദ്യ ആശംസാപത്രം അന്തരിച്ച മുന്‍ ബിജെപി ദേശീയ സമിതി അംഗം കെ.സി. ശങ്കരന്റെ പത്‌നി കെ. കാര്‍ത്ത്യായനിയില്‍ നിന്നും ബിജെപി ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി ഏറ്റുവാങ്ങി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, രജുലേഷ്, ഹരിപ്രസാദ് രാജ, വി.പി. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.
ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍ കുമാറില്‍ നിന്നും ബിജെപി ഉത്തരമേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഏറ്റുവാങ്ങി. മേഖല സെക്രട്ടറി സുഗീഷ് കൂട്ടാലിട, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, രാജേഷ് പുത്തഞ്ചേരി, പൊന്നൂര്‍ ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത്, ശിവദാസന്‍, ജയന്‍ ജോസ്, മനോജ്, വിപിന്‍ കായണ്ണ, ഷാജു കാഞ്ഞാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: