കോഴിക്കോട്: എല്ലാ ടാക്സി തൊഴിലാളികള്‍ക്കും ഇന്ധന സബ്സിഡി അനുവദിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു.
കോഴിക്കോട് നഗരത്തില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് ടി.എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍ നന്മണ്ട, അനീഷ് നല്ലളം, എം. പ്രകാശന്, അനൂപ് കുന്ദമംഗലം, കെ. സതീഷ് എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് ധര്ണവളയത്ത് നടന്ന ധര്‍ണ ബിഎംഎസ് ജില്ലാ ജോയിന്റ സെക്രട്ടറി ടി.എം.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.പി. പ്രകാശന് അദ്ധ്യക്ഷനായി. രാജു പി.പി, ഷാജി, അനുപ്, രവിന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: