Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജീവിക്കണോ, ജൈവ വൈവിധ്യം നിലനില്‍ക്കണം

ഇന്ന് ലോക ജൈവവൈവിധ്യ ദിനം- 2020 മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്‌ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം 'നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ' എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
May 22, 2020, 05:30 am IST
in Main Article

ലോകത്ത് ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ഐക്യരാഷ്ട സംഘടന മുന്നോട്ട് വയ്‌ക്കുന്നത് തന്നെ മനുഷ്യന്റെ ഭക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്. ലോകത്തിന്റെ 40 ശതമാനം സമ്പത്തും എണ്‍പതു ശതമാനം ആളുകളുടെ ഭക്ഷണവും ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, മല്‍സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍, മണ്ണിര, ഷട്പദങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങി ജീവനുള്ള എന്തും അവയുടെ ഇനങ്ങളും വൈവിധ്യവും ജൈവ വൈവിധ്യത്തില്‍ ഉള്‍പ്പെടുന്നു.

മരുഭൂമികള്‍, കാടുകള്‍, കുന്നുകള്‍, മലകള്‍, തണ്ണീര്‍ത്തടങ്ങള്‍, നദികള്‍, കടല്‍, കായല്‍, ഗുഹകള്‍, പാടശേഖരങ്ങള്‍, ചതുപ്പുകള്‍, മഞ്ഞുമലകള്‍, ആഴമുള്ള കുഴികള്‍, തടാകങ്ങള്‍, കുളങ്ങള്‍, അണക്കെട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ജൈവവൈവിധ്യം നിറഞ്ഞു നില്‍ക്കുന്നു. ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, ഔഷധങ്ങള്‍, നാരുകള്‍, കയര്‍, റെസിനുകള്‍, മഷി, മെഴുക്, തടികള്‍, ഭക്ഷ്യ എണ്ണകള്‍, മുട്ട, പാല്‍, സസ്യാഹാരങ്ങള്‍, മാംസാഹാരങ്ങള്‍, ശര്‍ക്കര, പഞ്ചസാര, കള്ള്, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പുല്ല്, കമ്പിളി, തോല്, വിറക്, പായ, മുള, ചൂരല്‍, അണ്ടിപ്പരിപ്പ്, പശ, കടലാസ്, മത്സ്യം, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയെല്ലാം നമുക്ക് ലഭ്യമാകുന്നത് ഭൂമിയിലെ ജൈവവൈവിധ്യത്തില്‍ നിന്നാണ്. പൂക്കളില്‍ പരാഗണനം നടക്കുന്നതിനും,  

വിത്ത് വിതരണം നടക്കുന്നതിനും പ്രകൃതിയിലെ വിവിധ തരം ധാതുക്കളുടെ  ചംക്രമണങ്ങള്‍ക്കും കാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

ജൈവവൈവിധ്യം മനുഷ്യന് നല്‍കുന്നത്  അഞ്ചു പ്രധാന നേട്ടങ്ങളാണ്. 1, സാമ്പത്തിക നേട്ടം. മനുഷ്യന്റെ ഭക്ഷണത്തിനും ഉല്‍പാദനത്തിനുമായി ജൈവവൈവിധ്യം അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തടി വ്യവസായ രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കുന്നു. 2, ഭൂമിയിലെ ഇക്കോസിസ്റ്റങ്ങള്‍ക്ക് നല്‍കുന്ന ഇക്കോളജിക്കല്‍ പിന്തുണ. ഇക്കോസിസ്റ്റങ്ങളുടെ നിലനില്‍പ്പ്, പ്രാണവായു നല്‍കല്‍, വായു ശുദ്ധീകരണം, കുടിവെള്ള ലഭ്യത, കീടങ്ങളെ തടയല്‍, പ്രാദേശിക കാലാവസ്ഥാനിയന്ത്രണം, മലിനജല സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, മണ്ണിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, മനുഷ്യനും, പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും ഉപജീവനവും ആവാസവ്യവസ്ഥയും ഒരുക്കല്‍, പദാര്‍ത്ഥങ്ങളുടെ പുനഃചംക്രമണം അങ്ങനെ ഈ പട്ടിക നീണ്ടുപോകും.  3, വിനോദ സഞ്ചാരമേഖല. കടലും കായലും, തണ്ണീര്‍ത്തടങ്ങളും, കാടും മലകളും എന്നും വിനോദ സഞ്ചാരികളുടെ പറുദീസയാണ്. 4,  ജൈവവൈവിധ്യവും  വിവിധ സംസ്‌കാരങ്ങളാണ്. പല രാജ്യങ്ങളിലും ജന്തുക്കളും മരങ്ങളും പക്ഷികളുമെല്ലാം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചരിത്രങ്ങളുടെയും ഭാഗമാണ്.  ഓസ്‌ട്രേലിയയില്‍ മരങ്ങളെയും മൃഗങ്ങളെയും ചുറ്റിപ്പറ്റി പല വിശ്വാസങ്ങളുമുണ്ട്. 5, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളാണ്. ഭൂമിയുടെ പരിണാമവും വയസും സംബന്ധിച്ച പഠനങ്ങള്‍ ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൈവവൈവിധ്യം, ഭൂമിയിലെ ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് അത്യാവശ്യവുമാണ്.  

2020  മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്‌ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം ‘നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ‘ എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ  പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു. 100 വര്‍ഷത്തിനിടയില്‍, കൃഷി ചെയ്തിരുന്ന വിവിധയിനം  സസ്യങ്ങളില്‍ 90 ശതമാനവും വളര്‍ത്തു മൃഗങ്ങളില്‍ പകുതിയും നഷ്ടമായി. പ്രാദേശിക ഭക്ഷണ ഉത്പാദനം കുറഞ്ഞിരിക്കുന്നു. ഭക്ഷണത്തിലെ വൈവിദ്ധ്യം കുറഞ്ഞതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നു വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രം. പരമ്പരാഗത ഔഷധ മേഖല ജൈവവൈവിധ്യ ശോഷണം മൂലം തകര്‍ന്നു. എന്തൊക്ക വികസനം  സാങ്കേതിക-വിവര സാങ്കേതിക വിദ്യ- വഴി നേടിയാലും ഭൂമിയില്‍ ജീവിക്കണമെങ്കില്‍ ജൈവവൈവിധ്യം കൂടിയേ തീരൂ. അതുകൊണ്ട് പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രളയത്തിലേക്കും, വരള്‍ച്ചയിലേക്കും കൊടുങ്കാറ്റിലേക്കും, കടല്‍ക്ഷോഭത്തിലേക്കും കാട്ടുതീയിലേക്കും, വിവിധ രോഗങ്ങളിലേക്കും വീണ്ടും വീണ്ടും നയിക്കുകയാണ്. മനുഷ്യന്റെ അശാസ്ത്രീയവും അസന്തുലിതവുമായ വികസന കാഴ്‌ച്ചപ്പാടുകളും പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവുമാണ് ലോകജീവിതം കൂടുതല്‍ ദുരിതത്തിലെത്തിക്കുന്നത്. കോവിഡ് 19 പോലുള്ള രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനുമുള്ള ഔഷധ സസ്യങ്ങള്‍ പ്രകൃതിയിലുണ്ട.് എന്നാല്‍ അവ വേര്‍തിരിച്ചെടുക്കാനുള്ള അവസരം പോലും ലഭിക്കാതെ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന ജൈവവൈവിധ്യ നാശം പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നേരിയ ആശയും ഇല്ലാതാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.