മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകന് വിരാട് കോഹ് ലിയെക്കാള്‍ കേമന്‍ ഇതിഹാസമായ സച്ചിന് ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഏകദിന മത്സരങ്ങളിലെ നിയമങ്ങളിലുണ്ടായ മാറ്റങ്ങളും സച്ചിന്റെ ദീര്‍ഘകാല കരിയറും പരിഗണിച്ചാല്‍ സച്ചിനാണ് കോഹ്ലിയെക്കാള് കേമനെന്ന് മനസിലാക്കാമെന്ന് ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
സച്ചിന്റെ കാലത്ത് ഏകദിന മത്സരങ്ങളില്‍ ഒരു വെളുത്ത പന്ത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്‍സൈഡ് സര്‍ക്കിളില്‍ നാല് ഫീല്‍ഡര്‍മാരും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ മാറി. ഇപ്പോള്‍ ഒരു ഏകദിന മത്സരത്തിന് രണ്ട് വെളുത്ത പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യ പവര്‍പ്ലേയില്‍ (ഒന്ന് മുതല്‍ പത്ത്വരെ ഓവര്‍) മുപ്പത് യാര്‍ഡ് സര്‍ക്കളിന് പുറത്ത്് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. രണ്ടാം പവര്‍ പ്ലേയില്‍ (10-40) നാലു ഫീല്‍ഡര്‍മാരെയും അവസാന പവര്‍പ്ലയില്‍ (40-50) അഞ്ചു ഫീല്‍ഡര്‍മാരെയും സര്‍ക്കിളിന് പുറത്ത് അനുവദിക്കും. പുതിയ നിയമങ്ങള്‍ ബാറ്റിങ് കുറെക്കൂടി എളുപ്പമാക്കി. അതിനാല്‍ ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ റണ്‍സ് നേടാനാകും.
വ്യത്യസ്തമായി നിമയങ്ങള്‍ നിലനിന്ന കാലത്താണ് സച്ചിന് കളിച്ചത്. ആ സമയത്ത് 230നും 240 ഇടയില്‍ റണ്‍സ് നേടിയാല്‍ ടീമുകള്‍ക്ക് വിജയിക്കാമായിരുന്നു. ഇന്ന് പക്ഷെ സ്ഥിതി മാറിയെന്നും ഗംഭീര്‍ പറഞ്ഞു. 2013ലാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിമരിച്ചത്. 463 ഏകദിനങ്ങള്‍ കളിച്ച സച്ചിന് 49 സെഞ്ചുറികളുടെ മികവില്‍ 18426 റണ്‍സ് നേടി. 44.83 ശതമാനമാണ് ശരാശരി. അതേസമയം കോഹ്ലി ഇതുവരെ 248 ഏകദിനങ്ങള്‍ കളിച്ചു. നാല്പ്പത്തിമൂന്ന്് സെഞ്ചുറിയടക്കം 11867 റണ്‍സും നേടി. 59.33 ശതമാനമാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: