കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ പരിശോധിച്ചത് 2717 സാമ്പിളുകള്‍. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായുള്ള പരിശോധന ഒഴിച്ചുള്ള കണക്കാണിത്. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി 154 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
ഏഴ് വിഭാഗം ആളുകളില്‍ ആണ് സെന്റിനല്‍ സര്‍വെയ്ലന്‍സ് നടത്തുന്നത്. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സേന അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നാണ് പ്രധാനമായും സാമ്പിള്‍ ശേഖരിക്കുന്നത്.
കൊറോണ കെയര്‍ സെന്ററുകളില്‍ പൂളിങ് പരിശോധനയാണ് നടത്തുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തെത്തിയ 90 പേരുടെ ഉള്‍പ്പടെ 130 സാമ്പിളുകള്‍ ഇതിനായി പരിശോധനക്ക് അയച്ചു. അതില്‍ 60 ഫലങ്ങള്‍ ലഭിച്ചു.
കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് എത്തിയാണ് ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്. മൈക്രോ ബയോയോളജിസ്റ്റും ഡോക്ടറും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: