കൊച്ചി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പിന്തുണയുമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദേശ വിഭാഗമായ മുത്തൂറ്റ് ഫിന്‍സെര്‍വ്. അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുത്തൂറ്റ് ഫിന്‍സെര്‍വ് യുഎസ്എ ഇന്കോര്പ്പറേഷന്.
കൊറോണയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിന്. മഹാമാരിയെ നേരിടാന്‍, സാധ്യമായ എല്ലാ വഴികളിലൂടെയും സര്‍ക്കാരിനെ സഹായിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ട് ഉദ്യമത്തെ പിന്തുണയ്ക്കുന്നതിന്, ലോകമെമ്പാടുമുള്ള 8000 സ്ഥലങ്ങളിലെ മുത്തൂറ്റ് ഫിന്‍സെര്‍വ് വഴി എന്‍ആര്‍ഐകള്‍ക്ക് സംഭാവന നല്കാന് കാമ്പയിന് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം കെയര്‍ ഫണ്ടിനെ പിന്തുണയക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് കെ.വൈ.സി രേഖകളുമായി വിദേശത്തുള്ള മുത്തൂറ്റ് ഫിന്‍സെര്‍വിന്റെ ഓഫീസിലോ/ഏജന്റ് ലൊക്കേഷനുകളിലോ നേരിട്ടെത്തി സംഭാവന ചെയ്യാം.
ഗ്ലോബല്‍ പേ മണി ട്രാന്‍സ്ഫര്‍ സേവനത്തിലൂടെ ഓണ്‍ലൈനായി (വേേു://ംംം.ാൗവേീീഴേൃീൗു.ൗ/െറീിമലേുാരമൃലെ) സംഭാവന ചെയ്യാനുള്ള സൗകര്യവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുടെ സംഭാവനകള്‍ പി.എം കെയര്‍ ഫണ്ടിലേക്ക് സ്വീകരിക്കാന്‍ എകസ്ചേഞ്ച് ഹൗസുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: