തിരുവനന്തപുരം : കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ പി ജോണിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് ഐ.ജി യുടെ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് മേധാവി മടക്കി അയച്ചു. ദിവ്യയുടെ മരണത്തില്‍ ദുരൂഹത ഇല്ല എന്ന ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോര്‍ട്ട് മടക്കി അയച്ചത്.
തിരുവല്ല പാലിയേക്കര കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയില്ലെന്ന് കാണിച്ചാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണവും വ്യക്തതയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: