കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 325 പേര് ഇന്ത്യാക്കാരടക്കം 1041 പേര്‍ക്കാണ് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തിലെ ആകെ കൊറോണ മരണസംഖ്യ 129 ആയി. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 18609 ആയി. ഇവരിൽ 5992 പേർ ഇന്ത്യാക്കാരാണ്.
ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകൾ പ്രകാരം ഫർവ്വാനിയയില്‍ നിന്നും 383 പേര്‍ക്കും അഹമദിയില്‍ 275 പേര്‍ക്കും, ഹവല്ലിയില്‍ 173 ഉം കേപിറ്റൽ ഗവര്‍ണറേറ്റില്‍ 107 പേര്‍ക്കും, ജഹറയില് നിന്നും 103 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടത്.ഇതില്‍ കുവൈത്ത് സ്വദേശികൾ 211ഉം ഈജിപ്ത്റ്റ് പൗരന്മാര് 177ഉം ബംഗ്ലാദേശ് പൗരന്മാര് 138ഉം മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണ്.
ഇന്ന് 320 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5205 ആയി. 13,275 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: