ചങ്ങനാശ്ശേരി: കൊറോണ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മാര്‍ക്കറ്റുകളിലേക്ക് അടക്കം സംഘങ്ങളായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ എത്തുന്നത്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് അടക്കമുള്ളവ ധരിക്കാതെയും ഇവര്‍ എത്തുന്നതാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കാന്‍ കാരണം.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വ്യക്തമാകുന്നത്. പോലീസിന് മുന്നിലൂടെയാണ് മാസ്ക് പോലും ധരിക്കാതെ തൊഴിലാളികള്‍ കടന്ന് പോകുന്നത്. ഇത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ല.
പായിപ്പാട് നിന്നുള്ള തൊഴിലാളികളാണ് കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. ചങ്ങനാശ്ശേരി, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളില്‍ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ക്ക് ഘട്ടം ഘട്ടമായി അയവ് വരുത്തുമ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: