ആര്യനാട്: രാജേന്ദ്രന്‍ കാണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു ബിജെപി അരുവിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആര്യനാട് ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഉപവാസ സമരത്തിന്റെ സമാപന ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ജനറല്‍ സെക്രട്ടറിമാരായ ജ്യോതികുമാര്‍, പുതുക്കുളങ്ങര അനില്‍ എന്നിവര്‍ ഉപവാസം അനുഷ്ഠിച്ചു. സമരവേദിയില്‍ രാജേന്ദ്രന്‍ കാണിയുടെ കുടുംബവും പങ്കെടുത്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 40 ഓളം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ കൊല ചെയ്യപ്പെടുകയും 900 ത്തില്‍ അധികം ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ആദിവാസി സമൂഹത്തെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും സുധീര്‍ പറഞ്ഞു.
പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കുക, എസ്‌സി/എസ്ടി നിയമപ്രകാരമുള്ള ധനസഹായം കുടുംബത്തിന് ഉടന്‍ കൈമാറുക, നിയോജക മണ്ഡലത്തിലെ ആദിവാസികളുടെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഏകദിന ഉപവാസ സമരം. ബിജെപി അരുവിക്കര നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് മുളയറ രതീഷ്, ജ്യോതികുമാര്‍, പുതുകുളങ്ങര അനില്‍ എന്നിവര്‍ക്ക് അഡ്വ. സുധീര്‍ ഇളനീര്‍ നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു. എസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ വിവിധ നേതാക്കളും സമരപ്പന്തലില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. ബിജെപി വരും ദിവസങ്ങളില്‍ ദേശീയ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കുകയും നിയമനടപടികളും സമരപരിപാടികളുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: