മനില : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഫിലിപ്പീന്‍സ് മനിലയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഇടപെടലില്‍ നാട്ടിലേക്ക്. 25 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ലോക്ഡൗണ്‍ മൂലം അവിടെ കുടുങ്ങിയത്. തു
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ മാര്‍ച്ച് 20ന് മുമ്പ് അതാത് രാജ്യങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഇവര്‍ മനിലയില്‍ തന്നെ തുടരുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാതെ ഒഴിയുകയായിരുന്നു. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെടുകയും വിഷയം അറിയിക്കുകയുമായിരുന്നു. അദ്ദേഹം ഇത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രദ്ധയില്‍ പെടുത്തുകയും വിഷയത്തില്‍ ഉടന്‍ ഇടപെടുകയുമായിരുന്നു.
വന്ദേ ഭാരത് മിഷന്‍ വഴി ഇവരെ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചു. ആവശ്യഘട്ടത്തില്‍ ഇടപെട്ട് നാട്ടിലെത്തിക്കുന്നതിനായി മുന്‍ കൈ എടുത്ത വിദേശകാര്യ മന്ത്രി വി. മുരളീധരന്‍, ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 14 ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ക്വാറന്റൈനില്‍ കഴിഞ്ഞശേഷം മാത്രമേ വീട്ടിലേക്ക് തിരിക്കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: