മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരായും കൂടെ പഠിച്ചവരുമായും നിരവധിപേര്‍ ഉണ്ടെങ്കിലും ഒന്നാം ക്ളാസ് മുതല്‍ 10 ാം ക്ളാസ് വരെ ഒന്നിച്ചു പഠിക്കുകയും സിനിമയില്‍ ഒന്നിച്ചു വരുകയും നാലു പതിറ്റാണ്ടായി സിനിമയില്‍ ഒന്നിച്ചു നില്‍ക്കുകകയും ചെയ്യുന്ന ഒരാളെയുള്ളു. ജി സുരേഷ് കുമാര്‍. നിര്‍മ്മാതാവ് , സംഘാടകന്‍, അഭിനേതാവ് എന്നീ റോളുകളൊക്കെ ഭംഗിയായി നിര്‍വഹിച്ച് സിനിമയെ അടിമുടി സ്നേഹിക്കുന്ന കലാകാരന്.
മോഹന്‍ലാല്‍, അശോക് കുമാര്‍ എന്നീ കൂട്ടുകാരുടെ സിനിമാ സ്പനങ്ങള്‍ പൂവണിയുന്നതും വാടിക്കൊഴിയുന്നതുമൊക്കെ സുരേഷിന്റെ വീട്ടില്‍നിന്നായിരുന്നു.അന്നത്തെ എല്ലാത്തരം ഉഴപ്പുകളുടേയും മാതൃകകളായ കൂട്ടുകെട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൗഹൃദ സംഘമാണ് അവിടെ രൂപം കൊള്ളുന്നതെന്ന് ആരു കരുതിയില്ല. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചപ്പോള്‍ മോഹന്‍ലാലിനോട് അയയ്ക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചതും ബയോഡോറ്റ പൂരിപ്പിച്ചതും സുരേഷിന്റെ വീട്ടിലിരുന്നാണ്.
കൂട്ടുകാരുടെ സിനിമായാത്രയ്ക്ക് കരുത്തായി എന്നും സുരേഷകുമാര് നാലു പതിറ്റാണ്ടിലേറെയായി നിലകൊള്ളുന്നു.
ഇന്ത്യന്‍ കോഫി ഹൗസിലെ കൂട്ടുകാരുടെ കാപ്പികുടി കൂട്ടായ്മയില്‍ അവിഭാജ്യഘടകമായി. സിനിമ എടുക്കുക എന്ന ചര്‍ച്ചകള്‍ ഈ സൗഹൃദ കൂട്ടായ്മയിലാണ് ഉണ്ടായത്. തിരനോട്ടം എന്ന സിനിമ ഉണ്ടാകുന്നതങ്ങനെയാണ്. മോഹന്‍ലാലും അശോക് കുമാറും സുരേഷ് കുമാറും ഗൗരവത്തില്‍ സിനിമ എടുക്കുന്ന കാര്യം പറയുമ്പോള്‍ പ്രിയദര്ശന് കളിയാക്കുമായിരുന്നു. നടക്കാത്തകാര്യം എന്നായിരുന്നു പ്രിയന്റെ നിലപാട്. ആകാശവാണിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു പോകുമായിരുന്ന സീനിയര്‍ എന്ന ഭാവം പുലര്‍ത്തിയത് കൂട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ തിരനോട്ടം സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ പ്രിയദര്‍ശനും ഒപ്പം കൂടി. അശോക് കുമാര്‍ സംവിധാനം, മോഹന്‍ലാല്‍ അഭിനയം, പ്രിയദര്ശന് അസിസ്റ്റന്റ് ഡയറക്ടര്‍, സുരേഷ്കുമാര്‍ അസോസിയേറ്റ് ഡയറക്ടര്‍ കൂട്ടുകാര്‍ക്കെല്ലാം സിനിമയില്‍ റോളും നിശ്ചയിച്ചു.
മുന്നാമത്തെ സിനിമയായിരുന്നു സുരേഷ് കുമാര്‍ എന്ന നിര്‍മ്മാതാവിനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പൂച്ചക്കൊരു മൂക്കുത്തി. പ്രിയദര്ശന് ആദ്യമായി സംവിധാനം ചെയ്ത പഠം. ശങ്കറിനും മേനകയ്ക്കും ഒപ്പം മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയ ചിത്രം.
മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷ് ആദ്യമായി അഭിനയിച്ച ചിത്രം അച്ഛന് നിര്‍മ്മിച്ച പൈലറ്റിലാണ്. കീര്ത്തിയെകൂടാതെ ഒരു മകള്‍ കൂടിയാണ് സുരേഷ്- മേനക ദമ്പതികള്‍ക്കുള്ളത്. രേവതി. മികച്ച നര്‍ത്തകിയും പ്ത്മാസുബ്രമണ്യത്തിന്റെ ശിഷ്യയുമായ രേവതിയുടെ പേരാണ് സിനിമാ കമ്പനിക്ക് ഇട്ടിരിക്കുന്നത്. രേവതി കലാ മന്ദിര്‍. ഇതേ പേരില്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഫിലിം അക്കാദമിയും സുരേഷ് കുമാര്‍ നടത്തുന്നു.
മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനു പുറമെ അഭിനയത്തീലും അരക്കൈ നോക്കുകയാണ് സുരേഷ് കുമാര്‍. ഞാന്‍ സംവിധാനം ചെയ്യും സിനിമയില്‍ എന്ന ബാലചന്ദ്രമേനോന് സിനിമയി്ല്‍ ചെറിയ വേഷം ചെയ്തു.രാമലീലയിലെ രാഷ്ട്രീയനേതാവിലൂടെയാണ് സുരേഷ് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി. എടാ കൊള്ളാം കേട്ടോ…എന്ന് സിനിമ കണ്ട് മോഹന്‍ ലാലു വിളിച്ചുപറഞ്ഞു. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്ന് പ്രിയദര്‍ശനും പറഞ്ഞു. തന്റെ മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ കൊച്ചിരാജാവ് എന്ന കഥാപാത്രമായിരുന്നെന്ന് പ്രിയദര്ശന് വെച്ചിരുന്നത്. ജന്മഭൂമി കഴിഞ്ഞവര്‍ഷം ദുബായിയില്‍ സംഘടിപ്പിച്ച മൊ്ാ ഷോ ‘ മോഹന്‍ലാലും കൂട്ടുകാരും @41’ പരിപാടിയുടെ ആസൂത്രണവും സുരേഷ്കുമാര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: