തിരുവനന്തപുരം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മോഹൻലാലിന് ആശംസകളുമായി ഗായകൻ എം.ജി ശ്രീകുമാർ. ‘രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി. ലവ് യു ഓൾ’ – ശ്രീകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. താരത്തിനൊപ്പം നിൽക്കുന്ന ചിത്രവും ശ്രീകുമാർ പങ്കുവച്ചിട്ടുണ്ട്.
ജനനത്തീയതികൾ തമ്മിൽ നാലുദിവസത്തെ വ്യത്യാസം ഉണ്ടെങ്കിലും ഇടവ മാസത്തിലെ രേവതി നാളിലാണ് ഇരുവരും ജനിച്ചത്. മോഹൻലാൽ അഭിനയിച്ച മിക്ക ചിത്രങ്ങളിലും പിന്നണി പാടിയത് എം.ജി ശ്രീകുമാറാണ്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാന രംഗത്തെത്തിയത്.
പാലക്കാട് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ആലപ്പുഴെ വെച്ച് യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിലായി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അബോധാ വസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിറ്റേന്നു രാവിലെ ബോധം വീണപ്പോള്‍ ഡോക്ടര്‍ ആദ്യം പറഞ്ഞത്. ചെന്നെയില്‍ നിന്ന കൂട്ടുകാരന്‍ മോഹന്‍ ലാല്‍ വിളിച്ചിരുന്നു എന്നാണ്. വീട്ടുകാര്‍ വിളിക്കാതിരുന്ന സമയത്തായിരുന്നു അത്.
എന്റെ വീടിന്റെ ഒരോ ഇഷ്ടികയും ലാല്‍- പ്രിയന്‍- സുരേഷ് കുമാര്‍ എന്നിവരുടെ സംഭാവനയാണ്. പൂച്ചക്കൊരു മൂക്കുത്തി മുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ചിത്രത്തില്‍ 7-8 പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി. നഗുമോ, സ്വാമി നാതാ… ഉള്‍പ്പെടെ മറ്റു ചിലര്‍ പാടേണ്ടിയിരുന്ന പാട്ടുകളായിരുന്നു. മോഹന്‍ ലാലിന്റേയും എന്റേയും ശബ്ദങ്ങള്‍ തമ്മില്‍ സാമ്യമുള്ളത് ഗുണകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: