ബെംഗളൂരു: ബെംഗളൂരുവിലെ സായ് കേന്ദ്രത്തിലെ കായികതാരങ്ങള്‍ പുറംവാതില്‍ പരിശീലനത്തിനായി ഇനിയും കാത്തിരിക്കണം. സായ് കേന്ദ്രത്തിലെ പാചകക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് ഇരുപത്തിയഞ്ചിന് ലോക്ഡൗണ്‍ ആരംഭിച്ചശേഷം ഒട്ടേറെ കായികതാരങ്ങള്‍ ബെംഗളൂരു സായ് കേന്ദ്രത്തിലാണ് തങ്ങുന്നത്. പാചകക്കാരന് കൊറോണ ബാധിച്ച് മരിച്ചതിനാല്‍ കായിക താരങ്ങള്‍ക്ക് മുറികളില്‍ തന്നെ കഴിയേണ്ടിവരും. അതിനാല്‍അവരുടെ പുറം വാതില്‍ പരിശീലനം നീളും.
ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ പരിശീലനം ബെംഗളൂരുവിലെ സായ് കേന്ദ്രത്തിലും പാട്യാലയിലെ ദേശീയ കായിക ഇന്‍സ്റ്റിറ്റിയൂട്ടിലും പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നവരികയൊണ് പാചകക്കാരന് കൊറോണ ബാധിച്ച മരിച്ചത്. സായ് കേന്ദ്രം അണുവിമുക്തമാക്കുന്നതിന് അഞ്ചു ദിവസം എടുക്കുമെന്ന് ഭാരവാഹി അറിയിച്ചു.
ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും വനിതാ ഹോക്കി ടീമും സായ് കേന്ദ്രത്തിലാണ് താമിക്കുന്നത്. ഇവര്‍ക്ക് പുറമെ അത്ലറ്റിക്സ് ടീമിലെ പത്ത് കായികതാരങ്ങളും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: