കൊച്ചി: ഇന്ത്യന്‍ പ്രതിരോധ നിരയിലെ കുന്തമുനയായ സന്ദേശ് ജിങ്കന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ആറു വര്‍ഷത്തിനുശേഷമാണ് ജിങ്കന് ബ്ലാസ്റ്റേഴ്സ് വിടുന്നത്.
ക്ലബ്ബുമായുള്ള പരസ്പര ധാരണ പ്രകാരമാണ് ജിങ്കന് ബ്ലാസ്റ്റേഴ്സ് വിടുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്തു.
ഇരുപത്തിയാറുകാരനായി ജിങ്കന് 2014 ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. അന്നു മുതല്‍ ടീമിന്റെ പ്രതിരോധ നിരയിലെ കരുത്തനായിരുന്നു. ജിങ്കാന്റെ മികവില്‍ ബ്ലാസ്റ്റേഴ്സ് 2014, 2016 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലെത്തി.
ബ്ലാസ്റ്റേഴ്സിനായി ഏഴുപത്തിയാറ് മത്സരങ്ങള്‍ കളിച്ചു. രണ്ട് സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്നു. പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും കളിക്കാനായില്ല. ജിങ്കാനെ കൂടാതെ മത്സരിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. 2015ല്‍ ജിങ്കന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മുപ്പത്തിയാറ് മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: