കൊച്ചി: കേരളത്തില്‍ നിന്നുള്ള യാത്രക്കാരുമായി ജമ്മുവിലേക്ക് പ്രത്യേക ട്രെയിന്‍ രാത്രി 11ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് വന്ന ട്രെയിനില്‍ 540 യാത്രക്കാരാണ് എറണാകുളം സ്റ്റേഷനില്‍ നിന്ന് കയറിയത്. എറണാകുളത്തിന് പുറമെ ഇടുക്കി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ബാക്കി യാത്രക്കാര്‍. കൊച്ചി-362, ഇടുക്കി -136, ആലപ്പുഴ -28, പാലക്കാട് -ആറ്, കോട്ടയം- ആറ്, കൊല്ലം -ഒന്ന്, തൃശൂര്‍ -ഒന്ന് എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ കച്ചവടം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ കശ്മീര്‍ സ്വദേശികളാണ് കുടുംബ സമേതം നാട്ടിലേക്ക് മടങ്ങിയത്. കച്ചവടവും ജോലിയുമില്ലാതായതോടെ ഇവരുടെ അസോസിയേഷന് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കി തരണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം 197 പേരാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഏഴ് കെഎസ്ആര്‍ടിസി ബസുകളില്‍ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലെത്തിയത്.
കൊച്ചി തഹസില്‍ദാര്‍ എ.ജെ. തോമസ്, ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. മനുരാജ് എന്നിവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: