കണ്ണൂര്‍: തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തില്‍ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
കോവിഡ് 19 നേരിടാന്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. എന്നാല്‍ അതിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യത്യസ്ത സംസ്ഥാന സര്‍ക്കാരുകളും പൊതു സ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കാന് ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയും ശക്തമായ പ്രതിഷേധം രൂപംകൊള്ളുമെന്ന് കണ്ണൂരില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ.പി. ജോതിര്‍ മനോജ് , അഡ്വ. പ്രമോദ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: