തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര് വിദേശത്തു നിന്നു വന്നവരും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. കണ്ണൂരില്‍ ഒരാള്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. എട്ടു പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്.161 പേര് ചികിത്സയിലുണ്ട്. 666 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 156 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ഹോട്ട്സോപോട്ടുകളില്ല.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇത്തരത്തില്‍-
പാലക്കാട്-7
കണ്ണൂര്‍-5
മലപ്പുറം-4
പത്തംനംതിട്ട- 2
തിരുവനന്തപുരം- 2
തൃശൂര്‍-2
ആലപ്പുഴ-1
കാസര്‍ഗോഡ്-1
കോഴിക്കോട്-1
എറണാകുളം-1
സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിനാല്‍ ചില മേഖലകളില്‍ കര്‍ശന നിയന്ത്രണം വേണ്ടിവരും. പ്രത്യേകിച്ച് സംസ്ഥാന അതിര്‍ത്തികളില്‍ എന്നും മുഖ്യമന്ത്രി.
രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
എയര്‍പോര്‍ട്ട് വഴി 4355 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 65,522 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 72,524 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 533 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 155 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 48,543 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 46,961 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6090 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5728 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: