അലൻ (ഡാളസ്): ഡാളസ് അലൻ സിറ്റിയിലുള്ള രാധാകൃഷ്ണ ടെമ്പിളിന്റെ ദിർഘകാല സ്വപ്നമായ പുതിയ മന്ദിര നിർമാണത്തിന് വേണ്ടിയുള്ള ഭൂമി പൂജാകർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. വീഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹയാത്തോടെ ഈ മാസം പതിനഞ്ചിനായിരുന്നു പുണ്യകർമ്മം നടന്നത്.
പുതിയ മന്ദിര നിർമാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണ്. ഇനിയും നിർമാണം നീട്ടിക്കൊണ്ടുപോകാൻ സാധ്യമല്ല എന്ന ബോധ്യപ്പെട്ടതിനാലാണ് മന്ദിര നിർമാണത്തിന് ഭാരവാഹികൾ തീരുമാനിച്ചത്. കഴിഞ്ഞ ചില മാസങ്ങളായി കോവിഡ് മഹാമാരി നിർമാണ പ്രവർത്തങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.
ഈശ്വര വിശ്വാസികളുടെ നിറസാന്നിധ്യത്തിൽ നടത്തപ്പെടേണ്ട പുണ്യകർമ്മമാണ് ആധ്യാത്മിക ആചാര്യൻ സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെട്ടത്. 2020 മാർച്ചിലായിരുന്നു ആദ്യം ഭൂമി പൂജ നിശ്ചയിച്ചിരുന്നത്. പൂജയ്‌ക്ക് ശേഷമുള്ള പ്രസാദം ഓൺലൈൻ വഴി ഭക്തർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിരുന്നു.
ഭക്തിഗാനങ്ങളുടെയും കീർത്തനങ്ങളുടെയും സാന്നിധ്യത്തിലാണ് ഭൂമി പൂജ പൂർത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്കേറ്റവും ഉചിതമായത് ഇതാണെന്ന് തീരുമാനിച്ചതിന് ശേഷമാണ് ഭൂമി പൂജാ കർമ്മം നിർവഹിച്ചതെന്ന് ടെംമ്പിളിന്റെ പ്രസിഡന്റ് ശ്രേയാ ബട്ടു പറഞ്ഞു.
പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ ക്ലാസ് റൂമുകളും വെഡിങ് ഹാളും, യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: