മൂലമറ്റം: എടാട് അന്ത്യന്പാറയില്മണ്ണിടിച്ചില്. ഇന്നലെ രാവിലെ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മണ്ണിനൊപ്പം വലിയ പാറ കഷണവും റോഡിലേക്ക് പതിച്ചു. ഇപ്പോള്‍ മണ്ണിടിഞ്ഞ ഭാഗത്ത് അപകടകരമായ വിധം വേറെയും പാറക്കൂട്ടങ്ങളുണ്ട്.
പുറമ്പോക്ക് ഭാഗത്ത് അപകടകരമായി നില്ക്കുന്ന പാറക്കൂട്ടങ്ങള്‍ പൊട്ടിച്ചു മാറ്റുക ഏറെ ശ്രമകരമാണ്. റോഡിന്റെ താഴെ ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ പാറ കഷണങ്ങളും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ചെറുവാഹനങ്ങള്‍ മാത്രമേ കടന്ന് പോകുകയുള്ളൂ. മഴ ശക്തമാകുന്നതോടെ കൂടുതല്‍ ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അപകടകരമായ പാറകള്‍ പൊട്ടിച്ച് മാറ്റുവാനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: