പത്തനംതിട്ട: യുവതിയെ അയൽവാസിയായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കുമ്പളാംപൊയ്ക സ്വദേശിയായ 19 കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പെൺകുട്ടിയുടെ തലയിലും കഴുത്തിലും കൈയിലുമായി നിരവധി മുറിവുകൾ പറ്റിയിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണംപാറ ചരുവിൽ സനോജിനെ (38) പോലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. ഉച്ചകഴിഞ്ഞു 3.30നായിരുന്നു സംഭവം. തോട്ടിൽ കുളിയ്ക്കാനായി പോയ രാധികയുടെ നേർക്ക് പ്രകോപനം കൂടാതെ കറി കത്തിയുമായി വന്ന് കുത്തി പരിക്കേല്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അച്ഛനും അയൽവാസികളും എത്തിയപ്പോൾ സനോജ് ഓടി രക്ഷപ്പെട്ടു.
രാധികയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: