യഥാര്‍ഥഗുരുവിന് പത്തുലക്ഷണങ്ങളാണ് പ്രാചീന ഭാരതം വിധിച്ചിരിക്കുന്നത്. അതിങ്ങനെ:
ആചാര്യന്
ഗുരു ഒന്നാമതായി ആചാര്യനാവണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതിനെ പ്രാവര്‍ത്തികനാക്കുന്നവനാണ് ആചാര്യന്. അഗാധമായ ചിന്തയും ഗവേഷണപടുതയും ആചാര്യനുണ്ടാവും. പ്രചാരകനാവരുത്.
വേദസമ്പന്നന്‍
അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റുന്നവനാകണം ഗുരു. വേദം ഗ്രഹിച്ചവന് എന്നും പറയാം.
വിഷ്ണുഭക്തന്
യഥാര്‍ഥഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി ഉള്ളവനാകരുത്. വിഷ്ണുപദത്തിനര്‍ഥം വ്യാപനപ്രകൃതമുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിയുകയും അറിയിക്കയും വേണം. ഭക്തനാവണം ഗുരു എന്നു സാരം.
വിമത്സരന്‍
സദ്ഗുരുവിനൊരിക്കലും മാത്സര്യബുദ്ധി ഉണ്ടാവരുത്. ഗുരു ആരോടാണ് അഥവാ മത്സരിക്കുക? ശിഷ്യര്‍ യഥാബലം മത്സരിക്കട്ടെ. ഏതു മത്സരവും കോപവും മദവുമാണ് ഉല്‍പ്പാദിപ്പിക്കുക.
മന്ത്രജ്ഞന്
ഏതു മന്ത്രവും മനനം ആവശ്യപ്പെടുന്നു. മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്ക്കരിക്കുക എന്നര്‍ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.
മന്ത്രഭക്തന്‍
മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന് മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവായിരിക്കണം.
മന്ത്രാര്‍ഥദന്‍
മന്ത്രദ്രഷ്ടാവും മന്ത്രഭോക്തനുമായതിനു ശേഷം മന്ത്രാര്‍ഥത്തെ മറ്റുളളവര്‍ക്ക് എപ്പോഴും പകര്‍ന്നു കൊടുക്കുന്നവനാകണം യഥാര്‍ഥ ഗുരു.
ഗുരുഭക്തന്
യഥാര്‍ഥഗുരു സ്വന്തം ഗുരുവിനെ നിരന്തരം വരിക്കുന്നവനാകണം. ധ്യാനിക്കുന്നവനാകണം.
ശുചി
ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാകണം. ചിത്തശുദ്ധിയും ദേഹശുദ്ധിയും
നിര്‍ബന്ധമായുണ്ടാവണം.
പുരാണജ്ഞന്
പുരാണം എന്നും നവമായിരിക്കുന്നതാണ്. പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദേശിക്കുന്നവനുമാകണം
യഥാര്‍ഥഗുരു
പ്രജോപനിഷത്തിലെ പിപ്പലാദന്‍ യഥാര്‍ഥ ഗുരുവിന് രണ്ടു യോഗ്യതകള്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നു. ഗുരു ജ്ഞാനസിന്ധുവാവണം. രണ്ടാമത് ദയാസിന്ധുവും. അമരകോശം ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ; ‘യസ്യജ്ഞാന ദയാസിന്ധോ…’
അമേരിക്കന്‍ ഗ്ലോസറിയില്‍ ഗുരു ഇങ്ങനെ: . അധ്യാപകന് അറിവിന്റെ വെറും കച്ചവടക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: