നെയ്യാര്‍ഡാം: സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കാനുള്ള കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തിനെതിരെ കര്‍ഷകമോര്‍ച്ച പ്രതിഷേധിച്ചു. കൊറോണ പ്രമാണിച്ച് കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് വേണ്ടി തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളെയും യുവജന സംഘടനകളെയും കര്‍ഷകരെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയിലാണ് അട്ടിമറി നീക്കം.
പദ്ധതിയില്‍ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാനാണ് ഭരണസമിതിയുടെ ശ്രമം. നിരവധി ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളുമുള്ള പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പദ്ധതി രാഷ്ട്രീയവല്‍ക്കരിച്ച് അട്ടിമറിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തില്‍ ക്ലബ്ബുകളെയോ കര്‍ഷകരെയോ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: