തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലെ മലയാളി വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹ്രസ്വചിത്രത്തിന് തമിഴ്നാട് പോലീസിന്റെ ആദരം. 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള കൊറോണക്കാലത്തെ ബോധവല്‍ക്കരണ ചിത്രം തമിഴ്നാട് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തി.
കളിയിക്കാവിളയ്ക്കടുത്ത് മീനച്ചല്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സഞ്ജയന്റെ മകന് പ്ലസ്വണ് വിദ്യാര്‍ഥിയായ നിരഞ്ജന്റെ ആശയമാണ് ഹ്രസ്വചിത്രമായി രൂപപ്പെട്ടത്. അയല്‍വാസികളായ ഗിരിധരന്, ഹരിത, ശ്രീകാന്ത്, നന്ദന, ധീരജ് എന്നിവരെയും ഉള്‍പ്പെടുത്തിയാണ് നിരഞ്ജന് ബോധവല്‍ക്കരണ ചിത്രം തയാറാക്കിയത്.
മലയാളത്തിലും തമിഴിലും ‘റെസ്പെക്ട് ദ റൂള്‍സ്’ എന്ന പേരില്‍ കുട്ടികള്‍ തയാറാക്കിയ ഹ്രസ്വചിത്രം യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് തമിഴ്നാട് പോലീസ് ഔദ്യോഗിക പേജില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് മുമ്പ് റോഡ് സേഫ്റ്റി, ഹെല്‍മെറ്റ് ഉപയോഗം എന്നിവയെ ആസ്പദമാക്കിയും ഇവര്‍ ഹ്രസ്വചിത്രം തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: