മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ നിന്ന് പതിമൂന്ന് യാത്രക്കാരുമായി ഒരു കപ്പല്‍ കൂടി കൊച്ചിയിലെത്തി. മിനിക്കോയ് ദ്വീപില്‍ നിന്നുള്ള യാത്രക്കാരുമായി എം.വി മിനിക്കോയ് എന്ന കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്.
ഒമ്പത് തമിഴ് നാട് സ്വദേശികളും നാല് മലപ്പുറം സ്വദേശികളുമാണ് കപ്പലിലുണ്ടായത്. തമിഴ്നാട് സ്വദേശികളെ വാളയാര്‍ വരെ എത്തിച്ചു. അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ നാട്ടിലേക്ക് പോയി. മലപ്പുറത്ത് നിന്നുള്ളവരില്‍ ഒരു ഗര്‍ഭിണിയും രണ്ട് കുട്ടികളുും നാട്ടിലേക്ക് തിരിച്ചു. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: