ഇരിട്ടി: കഴിഞ്ഞ പ്രളയകാലത്ത് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന്റെ മറവില്‍ വന്‍ മണല്‍കൊള്ള നടക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രവ്യത്തി നിര്‍ത്തിവെക്കാനുള്ള സബ്ബ് കലക്ടറുടെ ഉത്തരവ് അട്ടിമറിച്ച് ചൊവ്വാഴ്ച്ച വീണ്ടും മണലെടുപ്പ്. പ്രതിഷേധവുമായി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസന്റെ നേതൃത്വത്തില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബാരാപോള്‍ പുഴയില്‍ നടക്കുന്ന എല്ലാ പ്രവ്യത്തികളും വീണ്ടും തടഞ്ഞു. ബാരപോള്‍ പുഴയിലെ ആറു കടവുകളിലായി മണല്‍ കയറ്റിയ ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും ഉള്‍പ്പെടെ നൂറോളം വാഹനങ്ങള്‍ പുഴക്കരയില്‍ തന്നെ തടഞ്ഞിട്ടു.
പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സിനെയാണ് ജില്ലാ ഭരണകൂടം പുഴയില്‍ അടിഞ്ഞ കല്ലും മരത്തടികളും മറ്റ് അവശിഷ്ടങ്ങളും മാറ്റി പുഴയുടെ ഒഴുക്ക് ക്രമപ്പെടുത്തുന്നതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ തോതില്‍ മണല്‍ കടത്ത് നടത്തുകയായിരുന്നു
ബാരപോള്‍ പുഴയിലെ വളവുപാറയിലെ മൂന്നിടങ്ങളില്‍ നിന്നും കളിയന്തറ അഞ്ചേക്കര്‍, തോണിക്കടവ്, മുടയരഞ്ഞി എന്നിവടങ്ങളിലെ ആറിടങ്ങളില്‍ നടക്കുന്ന മണലെടുപ്പാണ് ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെത്തി ഇന്നലെ തടഞ്ഞത്. ഇവിടങ്ങളിലെ പുഴയില്‍ നിന്നും എക്കലുകളും ചെളിയും മാറ്റുന്നു എന്ന വ്യാജേന ആയരിക്കണക്കിന് ലോഡ് മണലാണ് രണ്ട് ദിവസങ്ങളിലായി പ്രദേശത്തെ നാലുകേന്ദ്രങ്ങളില് കൂട്ടിയിട്ടിരിക്കുന്നത്. പുഴയില്‍ നിന്നും മാറ്റേണ്ട എക്കലുകള്‍ അവിടെ തന്നെ നിലനിര്ത്തിമണല് ശേഖരിക്കുകയായിരുന്നു.
ഇതിനെതിരെ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച പ്രവൃത്തി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവ്യത്തിയുടെ ചുമതലയുള്ള സബ്കലക്ടര്‍ രാത്രി വൈകി ജില്ലാ കലക്ടറുടെ അനുമതിയോടെ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ഇരിട്ടി തഹസില്‍ദാരോട് ആവശ്യപ്പെട്ടു. തഹസിര്ദാര് പോലീസിനും നിര്‍ദ്ദേശം നല്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സബ് കലക്ടറുടെ ഉത്തരവ് രാത്രി വൈകി അട്ടിമറിക്കപ്പെട്ടു. ചൊവ്വാഴ്ച്ചയും പ്രവ്യത്തി നടക്കട്ടേയെന്ന നിലപാടായിരുന്നു ജില്ലാ ഭരണകൂടത്തില്‍ നിന്നുണ്ടായത്.
മണല്‍ ലോബി -രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിര്‍ത്തിവെപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിക്കപ്പെട്ടത്. ഇന്നലെ നൂറിലധികം ലോറികള്‍ മണലെടുക്കാനായി ഉണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ആദ്യം മുടയരഞ്ഞിയിലെ കടവിലെ പ്രവ്യത്തി തടഞ്ഞ് റോഡില്‍ കൊടിനാട്ടി പ്രവത്തകരെ കാവല്‍ നിര്‍ത്തി. തുടര്‍ന്ന് വളവുപാറയിലും കിളിയന്തറ അഞ്ചേക്കറിലും മറ്റിടങ്ങിലും എത്തി കൊടിനാട്ടി പ്രവ്യത്തി തടയുകയായിരുന്നു. ജില്ലാ വൈസ്പ്രസിഡന്റ് മോഹനന് മാനന്തേരി, സെക്രട്ടറി ബിജു ഏളക്കുഴി, പി. സുധീര്‍, മണ്ഡലം ഭാരവാഹികളായ എം.ആര്. സുരേഷ്, സത്യന് കൊമ്മേരി, പ്രിജേഷ് അളോറ എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ബ്രദേഴ്സ് എന്ന കമ്പനിയാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ ചില വ്യവസ്ഥകള്‍ ഉണ്ടാക്കി മണലും ചെളിയും നീക്കേണ്ട പ്രദേശങ്ങള്‍ ആറുപേര്‍ക്കായി സബ് ടെണ്ടര്‍ നല്‍കുകയായിരുന്നു. ഇതില്‍ രാഷ്ട്രീയ നേതാക്കളും മണല്‍ ലോബികളും പങ്കാളികളാണ്. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു പ്രവ്യത്തി. കാലവര്‍ഷം ആരംഭിക്കാനിരിക്കെ 31നുള്ളില്‍ പ്രവ്യത്തി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് മറയാക്കി പുലര്‍ച്ചെ ഒരുമണിവരെയാണ് മണലെടുക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും ഇവിടെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പത്തിലധികം മണ്ണ് മാന്തി യന്ത്രങ്ങളും 150ല്‍ പരം ടിപ്പര്‍ ലോറികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
കാലപരിധി തീരാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ചെളിയും അവശിഷ്ടങ്ങളും നീക്കുന്നതിനേക്കാള്‍ പരമാവധി മണല്‍ ശേഖരിക്കാനുള്ളശ്രമമാണ് നടക്കുന്നത്. രാത്രികാലങ്ങളില്‍ വന്‍ ടോറസ് ലോറികളില്‍ കയറ്റി മണല്‍ വിവിധ മേഖലകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പരിസ്ഥിതിസംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: