ന്യൂദല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) ജെ.ഇ.ഇ (മെയിന്‍) പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു അവസാന അവസരം കൂടി നല്കി.അപേക്ഷാഫോമുകള്‍ മേയ് 19മുതല്‍ 2020 മേയ് 24 വരെ ലഭിക്കും
നേരത്തെ വിദേശത്തെ കോളജുകളില്‍ ചേരാന്‍ തീരുമാനിക്കുകയും പിന്നീട് കോവിഡ്-19 മായി ബന്ധപ്പെട്ട് ഉടലെടുത്ത സാഹചര്യത്തെത്തുടര്‍ന്ന് രാജ്യത്ത് പഠനം തുടരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് താല്പര്യവും പ്രകടിപ്പിച്ചുകൊണ്ട് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്അപേക്ഷ ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് നിഷാങ്ക് എന്‍.ടി.എയോട് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസാന അവസരം കൂടി നല്കാന് നിര്‍ദ്ദേശിച്ചു. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയുടെ അപേക്ഷാഫാറങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തതോ ആയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്.
കോവിഡ്-19 സാഹചര്യം മൂലം അത്തരം വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) അവര്‍ക്ക് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയ്ക്കായി പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനോ ഒരു അവസരം (അവസാനത്തെ) കൂടി നല്കുന്നു.
സമര്‍പ്പിക്കല്‍/ഓണ്‍ലൈന്‍ അപേക്ഷാഫോം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ 2020 മേയ് 19 മുതല്‍ 2020 മേയ് 24 വരെ മാത്രം jeemain.nta.nic.in വെബ്സൈറ്റില്‍ ലഭിക്കും.
സമര്‍പ്പിക്കല്‍/ഓണ്‍ലൈന്‍ അപേക്ഷാഫാറം പൂര്‍ത്തിയാക്കുന്നത് വൈകിട്ട് 5 മണിവരെയും ഫീസ് അടയ്ക്കുന്നത് രാത്രി 11.50 വരെയും മാത്രം അനുവദിക്കും.
ആവശ്യമുള്ള ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍/ നെറ്റ് ബാങ്കിംഗ്/യു.പി.ഐ, പേടിഎം എന്നിവയിലൂടെ അടയ്ക്കാം.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അപേക്ഷാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in -വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് നോക്കാവുന്നതാണ്.
അപേക്ഷാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വ്യക്തതയ്ക്കായി 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പരുകളിലോ അല്ലെങ്കില്‍[email protected]
ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: