പനാജി: ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ വിവരക്കേട് പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ തിരുത്തി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഇന്നലെയാണ് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ കേരളത്തിലെ കോവിഡ് മരണസംഖ്യ നാലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്ക് മാധ്യമപ്രവര്ത്തകന് മുന്നോട്ടുവച്ചത്. എന്നാല്‍, ഇതു തള്ളിയ ആരോഗ്യമന്ത്രി മുന്നൂ പേരാണ് കേരളത്തില്‍ മരിച്ചതെന്നും ഒരാള്‍ ഗോവയില്‍ നിന്ന് കേരളത്തില്‍ ചികിത്സയില്‍ എത്തിയതാണെന്നുമുള്ള വിവരക്കേട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മാഹിയില്‍ നിന്നുള്ള വ്യക്തിയാണ് ചികിത്സയ്ക്കിടെ കേരളത്തില്‍ വച്ചു മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതു പ്രദേശത്തുവച്ചാണോ കോവിഡ് മരണം സംഭവിക്കുന്നത് അത് ആ പ്രദേശത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുക. ഗോവയില്‍ നിന്ന് ഒരാള്‍ പോലും കേരളത്തില്‍ ചികിത്സയില്‍ എത്തിയിരുന്നില്ല.
ഇക്കാര്യം സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണു ഗോവയില്‍ നിന്നെത്തിയ രോഗിയാണ് മരിച്ചതെന്നു മന്ത്രി ഷൈലജ പറയുന്ന വീഡിയോ സഹിതം ട്വീറ്റ് ചെയ്ത് ഗോവ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.
മൂന്നു കാര്യങ്ങളാണ് പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തത്.
1. ഞങ്ങളുടെ അറിവ് വച്ച് കേരളത്തിലെ ഐഎസ്ഡിപി (ഇന്റര്‍ഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രം) ടീം കോവിഡ് മൂലം മരണം സ്ഥിരീകരിച്ച വ്യക്തി ചികിത്സ സൗകര്യത്തിന്റെ അപര്യാപ്തത മൂലം ഗോവയില്‍ നിന്ന് എത്തി ആളല്ല.
2. മഹാമാരിയെ പ്രതിരോധിക്കാന്‍ ഗോവയില്‍ പൂര്‍ണസജ്ജമായ കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത ആശുപത്രിയില്‍ നിന്ന് ഏഴു രോഗികള്‍ പൂര്‍ണസുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. ഇപ്പോഴും ഇവിടെ കോവിഡ് ചികിത്സ തുടരുകയും അയല്‍ ജില്ലകളില്‍ നിന്നള്ളവരെ പോലും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ആരോഗ്യസംവിധാനങ്ങളുള്ള സംസ്ഥാനമാണ് ഗോവ. ഏഷ്യയിലെ പഴയതും വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ മെഡിക്കല്‍ കോളേജാണ് ഗോവയില്‍ ഉള്ളത്. ഗോവയില്‍ നിന്നുള്ളവരെ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വിവിധ രോഗങ്ങള്‍ ബാധിച്ച് വരുന്നവരും ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്.
3. മാഡം, ഇക്കാര്യം കൂടി താങ്കളെ അറിയിക്കുന്നു, ഗോവ ഒരു പൂര്ണസംസ്ഥാനമാണ്, യൂണിയന് ടെറിറ്ററി അല്ല.
ബിബിസിയുടെ തത്സമയ അഭിമുഖം എന്നാണ് പറയുന്നതെങ്കിലും എഴുതി നല്കിയ ഉത്തരം മന്ത്രി നോക്കി വായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ എഴുതിനല്കിയതു പ്രകാരമാണ് ഒരു മരണം ഗോവയില്‍ നിന്ന് എത്തിയ ആളാണെന്ന അബദ്ധം മന്ത്രി ആവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതു സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: