മലപ്പുറം: കൊവിഡ് റെഡ് സ്‌പോട്ടായ ചെന്നൈയില്‍ നിന്ന് മലപ്പുറത്തെത്തിയ 12 അംഗ സംഘം കൂട്ടത്തോടെ റോഡിലിറങ്ങി. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാന്‍ ആളെത്താത്തതിനെ തുടര്‍ന്ന് നടുറോഡില്‍ നില്‍ക്കേണ്ടി വന്നത് രണ്ട് മണിക്കൂർ.
ചെന്നൈയിലെ മണലിയില്‍ നിന്ന് ഇന്ന് രാവിലെ ടൂറിസ്റ്റ് ബസില്‍ മലപ്പുറം കുന്നുമ്മല്‍ ടൗണിലെത്തിയവരാണ് നടുറോഡില്‍ നില്‍ക്കേണ്ടി വന്നത്. ഇവര്‍ തിരക്കേറിയ സ്ഥലത്ത് സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാതെ നില്‍ക്കുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.
ഇവര്‍ ഇവിടെയെത്തുന്നത് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാന്‍ എത്തേണ്ടവര്‍ സമയത്ത് എത്തിയില്ലെന്നാണ് പറയുന്നത്. പന്ത്രണ്ട് പേരെ ഇവിടെയിറക്കി ബാക്കിയുള്ളവരെ മഞ്ചേരിയിലിറക്കാനായി ബസ് അങ്ങോട്ട് പോയി. ഇവര്‍ക്കായി നാട്ടിലെ മദ്രസയില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കൊവിഡ് വ്യാപനഭീതി പരത്തിയതിന് എടവണ്ണ സ്വദേശിയായ ഡ്രൈവർക്കെതിരെ കേസെടുത്തു. സ്ഥലത്തെത്തിയ പോലീസ് എല്ലാവരെയും ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി ഇവർ നിന്ന സ്ഥലം അണുവിമുക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: