മലപ്പുറം : വാകപൂക്കളാല് പരവതാനി ഒരുക്കി യാത്രക്കാരെ കാത്ത് മലപ്പുറം മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്. ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയിലൂള്ള ഈ റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഈ കാഴ്ച വസന്തത്തെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാകപ്പൂ വസന്തങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് പീയുഷ് ഗോയലും പങ്കുവെച്ചത്. റെയില്‍വേ ജീവനക്കാരനായ ഏലംകുളം സ്വദേശി ദീപക് ദേവ് പകര്‍ത്തിയ ചിത്രമാണ് ആദ്യമായി വാകപ്പൂക്കളുടെ ഈ ദൃശ്യ ഭംഗി പുറത്തറിയിച്ചത്.
കാടിന്റെ ചെറിയ പട്ടണമാണ് നിലമ്പൂര്‍ രാജ്യത്തെതന്നെ ഏറ്റവും മനോഹരമായ റെയില്‍ പാതകളില്‍ ഒന്നാണ് നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍ പാത. ദൈര്‍ഖ്യം കുറഞ്ഞ ബ്രോഡ്ഗേജ് പാത 66കിലോമീറ്റര്‍ ഇരുവശങ്ങളിലും തേക്കും ആലും തണല്‍ വിരിക്കുന്ന പച്ചത്തുരുത്ത് എന്നിവ മനോഹര കാഴ്ചയാണ്. അതിനിടയിലൂടെ ചൂളം വിളിച്ചു വരുന്ന പാസഞ്ചര്‍ ട്രെയിന്‍ അതിസുന്ദരമെന്ന് ഇതിനു മുമ്പും കേന്ദ്ര റെയില്‍ മന്ത്രി ഇതിനു മുമ്പും ട്വീറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: