ന്യൂദല്‍ഹി: ടിക് ടോക് നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയ്ന് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുന്നു. ടിക് ടോക് ആക്രമണോത്സുകത പ്രോത്സാഹിപ്പിക്കുന്നതായും ഇത് ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്യാംപെയ്ന് .
ടിക് ടോക് സെലബ്രിറ്റി ഫൈസല്‍ സിദ്ദിഖി ആസിഡ് ആക്രമണം നടത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം പോകുന്ന കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിദ്ദിഖിയുടെ പ്രൊഫൈലില്‍ നിന്ന് വീഡിയോ ടിക് ടോക് നീക്കം ചെയ്തു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന് വിഷയത്തില്‍ ഇടപെട്ടു. ഫൈസല്‍ സിദ്ദിഖിക്കെതിരെ എത്രയും പെട്ടെന്ന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര പോലീസ് മേധാവിക്ക് കമ്മീഷന് കത്തയച്ചു.
‘ബാന്‍ ടിക് ടോക് ഇന്‍ ഇന്ത്യ’ എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ നിലവില്‍ ഒന്നാമതാണ്. ‘ടിക് ടോക് എക്സ്പോസ്ഡ്’ എന്ന ടാഗും ട്രന്റിങിലുണ്ട്. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക് ആപ്പിന്റെ സ്റ്റാര്‍ റേറ്റിങ് ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് 4.5 ല്‍ നിന്നും രണ്ടിലേക്ക് താഴ്ന്നു.
തീവ്രവാദത്തെ ന്യായീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സിദ്ദഖി മുന്‍പും വിവാദത്തില്‍ പെട്ടിരുന്നു. ഒന്നേകാല്‍ കോടിയിലധികം ഫോളോവേഴ്സാണ് ഫൈസല്‍ സിദ്ദിഖിയ്ക്ക് ടിക് ടോക്കിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: