ന്യൂദല്‍ഹി : കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ വത്കരിച്ച് വിവാദമാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം വീണ്ടും പൊളിഞ്ഞു. ലോക്ഡൗണില്‍ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രിയങ്ക വാദ്ര ഏര്‍പ്പാടാക്കിയതെന്ന പേരില്‍ ബസുകള്‍ ചിത്രം പുറത്തുവിട്ടത് കുഭമേളയ്ക്കെടുത്തത്.
സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ആയിരം ബസുകള്‍ വിട്ടുനല്‍കാമെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. എന്നാല്‍ ഈ വാഗ്ദാനം സ്വീകരിച്ചശേഷവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തടസ്സ വാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് 500 ഓളം ബസുകള്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നതായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചുന്നത്.
നിങ്ങളെ കുറിച്ച് ലജ്ജതോന്നുന്നു എന്ന് തലക്കെട്ടില്‍ പ്രിയങ്ക വിട്ടു നല്കിയ ബസുകള്‍ യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായാണ് സമൂഹ മാധ്യമങ്ങളില്‍ അവര്‍ പ്രചരിപ്പിക്കുന്നത്. നിരവധി പേര് ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു
തുടര്‍ന്നാണ് ചിത്രം ഫേക് ആണെന്ന് കണ്ടെത്തിയത്. 2019 കുംഭമേളയ്ക്കായി 500 ഓളം പ്രത്യേക സര്‍വീസാണ് സംസ്ഥാന സര്‍ക്കാര്‍ അന്ന് സംഘടിപ്പിച്ചത്. ഇതിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 28ലെ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ദ ക്വിന്റ് തുടങ്ങിയ മാധ്യമങ്ങളില്‍ ഈ ചിത്രം നല്കിയിട്ടുമുള്ളതാണ്. ഈ ചിത്രമാണ് പ്രതിപക്ഷം ആയുധമാക്കി സര്‍ക്കാരിനെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്നത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: