ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ഒരു കൂട്ടം ഇസ്ലാം മതമൗലിക വാദികള്‍ ആക്രമിച്ചത് വന്‍വിവാദമായിരുന്നു. വിഷയത്തില്‍ ഇസ്ലാമിക മതമൗലിക വാദികള്‍ക്ക് മുഖത്തടിച്ച മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. കര്‍ണാടകയില്‍ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്പന ശാലയില്‍ നിന്നിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്. ബിജെപി എംപി ശോഭ കരന്തലജെ അടക്കം ബിജെപി നേതാക്കള്‍ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇന്ത്യ എന്താ ഇസ്ലാമിക റിപ്പബ്ലിക് ആണോ എന്നായിരുന്നു ശോഭയുടെ പ്രതികരണം.
എന്നാല്‍, സംഭവത്തിനു പിന്നാലെ മതമൗലിക വാദികള്‍ക്ക് മറുപടിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. സംഭവം നടന്ന ദവന്‍ഗരെയിലെ എല്ലാ കടകള്‍ക്കു മുന്നിലും സംഘപരിവാര്‍ സംഘടനകള്‍ കാവിക്കൊടി ഉയര്‍ത്തി. തെരുവുകച്ചവടക്കാരുടെ കടകള്‍ക്കു മുന്നിലും കാവിക്കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. കച്ചവടക്കാരുടെ അനുമതിയോടെയാണു കൊടി ഉയര്‍ത്തിയത്. കച്ചവടക്കാരെ മതത്തിന്റേ പേരില്‍ വേര്‍തിരിക്കാനുള്ള നീക്കത്തിനെതിരേയാണു മറുപടി. റംസാന് മാസത്തില്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് എന്തിന് സാധാനം വാങ്ങിയെന്ന് ചോദിച്ചായിരുന്നു മുസ്ലിം യുവതികള്‍ക്കു നേരേയുണ്ടായ അതിക്രമം. ഓറഞ്ച് നിറത്തിയുള്ള കവറുകളിലായിരുന്നു ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. ഈ കവറുകള്‍ അക്രമികള്‍ തട്ടിയെടുക്കുകയും ഇത് കാവി നിറമാണെന്നും ഇതു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഈ സംഘം ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കവറുകള്‍ കൈവശപ്പെടുത്തി നശിപ്പിക്കുകയും അതിലെ വസ്ത്രങ്ങള്‍ യുവതികള്‍ക്ക് നല്കിയ ശേഷം ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു.
കാവി നിറമായിരുന്നു മതമൗലികവാദികളുടെ വിഷയമെങ്കില്‍ എല്ലാ കടകളിലും ഇനി കാവിക്കൊടി കാണുമെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നല്കുന്ന മറുപടി.
ഹിന്ദുക്കളുടെ കടകള്‍ ലക്ഷ്യമിട്ട് ആസൂത്രിതമായി ആയിരുന്നു ഇസ്ലാം മതമൗലികവാദികളുടെ വിളയാട്ടം. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്.
ദാവന്‍ഗരെയിലെ തന്നെ മറ്റൊരു വസ്ത്രവില്പന ശാലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മുസ്ലിം യുവതിയെ മറ്റൊരു കൂട്ടം ഇസ്ലാം മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവിന്നിട്ടുണ്ട്. തങ്ങള്‍ സാധനം ഒന്നും വാങ്ങിയില്ലെന്ന് യുവതി പറയുന്നെങ്കിലും അതു കണക്കിലെടുക്കാതെ ഓട്ടോറിക്ഷയിലേക്ക് യുവതിയെ നിര്‍ബന്ധിച്ച് എത്തിച്ച് പറഞ്ഞുവിടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിക്കൊപ്പമെത്തിയ കൂട്ടുകാരും ഇതേസമയം ഓട്ടോയില്‍ കയറുന്നുണ്ട്. ഈ കടയില്‍ നിന്ന് സാധനം വാങ്ങരുതെന്ന് മുന്‍പ് പറഞ്ഞിട്ടില്ലേ എന്നതടക്കം ഭീഷണിയാണ് ഈ സംഘം ഉയര്‍ത്തുന്നത്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: