വാഷിങ്ടണ്‍ : കൊറോണ വൈറസിനെതിരെ ആദ്യം വികസിപ്പിച്ച വാക്സിന് പരീക്ഷണം വിജയകരം. മനുഷ്യനില്‍ വാക്സിനേഷന് പരീക്ഷിച്ചത് ആശാവഹമായ ഫലങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വാക്സിന് നിര്‍മാതാക്കളായ മൊഡേണ കമ്പനി അവകാശപ്പെട്ടു. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്സിന് പരീക്ഷിച്ചത്.
കൊറോണ വൈറസ് രോഗ വ്യാപനം തടയുന്ന ആന്റിബോഡി വികസിപ്പിച്ചുവെന്നതാണ് മൊഡേണ അറിയിച്ചത്. എട്ടുപേരിലാണ് ആദ്യഘട്ടത്തില്‍ ഈ വാക്സില്‍ പരീക്ഷിച്ചത്. രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിന് പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന് കമ്പനിയും അവകാശപ്പെട്ടു.
അതേസമയം മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ ഈ മാസം രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്സിന് ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഇതിനുള്ള അനുമതി അധികൃതര്‍ നല്‍കിക്കഴിഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിന് പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പ്പാദനം ആരംഭിക്കും. ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകള്‍ പരീക്ഷിച്ചപ്പോള്‍ ഒരാളില്‍ വാക്സിന് കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമുണ്ടായെന്നും മരുന്ന് നിര്‍മാണ കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: