തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ബിബിസിയുടെ അഭിമുഖത്തില്‍ പറഞ്ഞ അടിസ്ഥാനരഹതമായ വിവരത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. ഇന്നലെയാണ് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ കേരളത്തിലെ കോവിഡ് മരണസംഖ്യ നാലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്ക് മാധ്യമപ്രവര്ത്തകന് മുന്നോട്ടുവച്ചത്. എന്നാല്‍, ഇതു തള്ളിയ ആരോഗ്യമന്ത്രി മുന്നൂ പേരാണ് കേരളത്തില്‍ മരിച്ചതെന്നും ഒരാള്‍ ഗോവയില്‍ നിന്ന് കേരളത്തില്‍ ചികിത്സയില്‍ എത്തിയതാണെന്നുമുള്ള വിവരക്കേട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മാഹിയില്‍ നിന്നുള്ള വ്യക്തിയാണ് ചികിത്സയ്ക്കിടെ കേരളത്തില്‍ വച്ചു മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതു പ്രദേശത്തുവച്ചാണോ കോവിഡ് മരണം സംഭവിക്കുന്നത് അത് ആ പ്രദേശത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുക. ഗോവയില്‍ നിന്ന് ഒരാള്‍ പോലും കേരളത്തില്‍ ചികിത്സയില്‍ എത്തിയിരുന്നില്ല. അഭിമുഖം എന്നാണ് പറയുന്നതെങ്കിലും എഴുതി നല്കിയ ഉത്തരം മന്ത്രി നോക്കി വായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ എഴുതിനല്കിയതു പ്രകാരമാണ് ഒരു മരണം ഗോവയില്‍ നിന്ന് എത്തിയ ആളാണെന്ന അബദ്ധം മന്ത്രി ആവര്‍ത്തിച്ചത്. ഇതിനെതിരേയാണ് സന്ദീപ് ഫേസേബുക്കിലൂടെ രംഗത്തെത്തിയത്.
ഗോവയില്‍ നിന്ന് ഒരാളും കോവിഡ് ചികിത്സക്ക് കേരളത്തില്‍ വന്നിട്ടില്ല. ഗോവ യൂണിയന് ടെറിട്ടറിയും അല്ല . പിആര്‍ ഏജന്‍സിയിലെ ഏതോ വിവരദോഷി എഴുതിത്തന്ന ഉത്തരം ബിബിസിയിലെ അറേഞ്ച്ഡ് അഭിമുഖ നാടകത്തില്‍ ശൈലജ ടീച്ചര്‍ നോക്കി വായിച്ചതോടെ നാണംകെട്ടത് കേരളമാണ്. സ്വന്തമായി മറുപടി പറയാന്‍ കഴിവുണ്ടെങ്കില്‍ ഈ പണിക്ക് പോയാല്‍ പോരെയെന്നും സന്ദീപ് ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ശൈലജ ടീച്ചര്‍ കേരളത്തെ നാണം കെടുത്തരുത്. ഗോവയില്‍ നിന്ന് ഒരാളും കോവിഡ് ചികിത്സക്ക് കേരളത്തില്‍ വന്നിട്ടില്ല. ഗോവ യൂണിയന് ടെറിട്ടറിയും അല്ല . പിആര്‍ ഏജന്‍സിയിലെ ഏതോ വിവരദോഷി എഴുതിത്തന്ന ഉത്തരം ബിബിസിയിലെ അറേഞ്ച്ഡ് അഭിമുഖ നാടകത്തില്‍ ശൈലജ ടീച്ചര്‍ നോക്കി വായിച്ചതോടെ നാണംകെട്ടത് കേരളമാണ്. സ്വന്തമായി മറുപടി പറയാന്‍ കഴിവുണ്ടെങ്കില്‍ ഈ പണിക്ക് പോയാല്‍ പോരെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: