ധര്‍മ്മടം: അഞ്ജന ഹരീഷിന്റെ ദുരൂഹമരണം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. ശ്യാംമോഹന് ആവശ്യപ്പപ്പെട്ടു. അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കുക, സംഭവം ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബ്രണ്ണന്‍ കേളേജിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുംബനസമരങ്ങളും താലിമാല പൊട്ടിക്കലും പോലുള്ള ആഭാസസമരങ്ങള്ക്ക് നേതൃത്വം കൊടുത്തവര്‍ സാമൂഹ്യവിരുദ്ധതയാണ് പ്രോത്സാഹിപ്പിച്ചതെന്നതിന് തെളിവാണ് അഞ്ജനയുടെ മരണം. ഇന്ത്യ എന്റെ രാജ്യമല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നുമുള്ള രാഷ്ട്രവിരുദ്ധ പരാമര്‍ശങ്ങളുയര്‍ത്തി പോസ്റ്റര്‍ പ്രചരണം വരെ ബ്രണ്ണന്‍ കോളേജ് ക്യാമ്പസ് കേന്ദ്രീകരിച്ച് നടന്നു. ഇത്തരം ഇടത്- മാവോവാദി രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പ്രതിഭാധനന്മാരുയര്ന്നുവരേണ്ട സ്ഥാപനത്തില്‍ നിന്നും രാഷ്ട്ര വിരുദ്ധരാണിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
അഞ്ജന ഹരീഷിന്റ ദുരൂഹമരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടിലശക്തികളെ തിരിച്ചറിയേണ്ടതും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതും സാമൂഹ്യമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണന്‍ കോളേജ് കേന്ദ്രീകരിച്ച് മാവോവാദി രാഷ്ട്രവിരുദ്ധ ശക്തികളുടെ റിക്രൂട്ടിങ്ങ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രദീപ് ശ്രീലകം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രേമന് കൊല്ലമ്പറ്റ, മഹിളാ ഐക്യവേദി ജില്ലാസെക്രട്ടറി അഡ്വ. ഷൈമ മഹേഷ്, തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി സി.ഒ. മനേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: