ജനീവ: ആഴ്ചകളായി ലോകത്ത് ദിവസവും എണ്‍പതിനായിരത്തിലധികം കൊറോണ വൈറസ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 48.5 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 3.18 ലക്ഷം പേര്‍ മരിച്ചു. പതിനെട്ടര ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 44,780 പേര്‍ ഗുരുതരാവസ്ഥയില്‍. ബ്രസീലിലും റഷ്യയിലും സ്ഥിതി കൂടുതല്‍ വഷളാകുന്നു.
അമേരിക്ക
അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊറോണ കണ്ടെത്തി. എന്നാല്‍, രണ്ട് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടങ്ങളും നിയന്ത്രണങ്ങള്‍ക്ക് ആദ്യ ഘട്ട ഇളവുകള്‍ നല്‍കി തുടങ്ങി. ടെക്‌സസില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 16,355 പേര്‍ ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയിലാണ്. 1.187 കോടി പരിശോധനകള്‍ ഇതുവരെ അമേരിക്കയില്‍ നടത്തി.
റഷ്യ
റഷ്യയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവുണ്ടണ്ടായി. 8926 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. 2300 പേര്‍ ഇവിടെ ഗുരുതരാവസ്ഥയിലാണ്. ഏഴു ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ പുതിയ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ കാര്‍ഷികോത്പന്ന നിര്‍മാണ കമ്പനിയിലെ 209 തൊഴിലാളികളില്‍ 69 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം, പാരീസിന് തെക്ക് സ്ഥിതി ചെയ്യുന്ന അറവു ശാലയില്‍ 34 പേര്‍ക്ക് കൊറോണ കണ്ടെണ്ടത്തി. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതോടെ രാജ്യം പരിശോധന ശക്തമാക്കി.
സിംഗപ്പൂര്‍
സിംഗപ്പൂരില്‍ 305 പേര്‍ക്ക് കൂടി കൊറോണ. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകളിലാണ് കൂടുതല്‍ രോഗികളും. ഇന്നലെ കണ്ടെണ്ടത്തിയ രോഗികളില്‍ രണ്ടണ്ട് പേര്‍ മാത്രമാണ് സിംഗപ്പൂര്‍ പൗരന്മാര്‍. ഞായറാഴ്ചത്തേതിന്റെ പകുതി മാത്രം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ചൈന
കൊറോണ രണ്ടണ്ടാം വരവ് ഭീഷണി നേരിടുന്ന ചൈനയിലെ വുഹാനില്‍ നാല് ലക്ഷം പേരെ പരിശോധിച്ചു. ഒരു കോടിയോളം വരുന്ന മുഴുവന്‍ ജനങ്ങളെയും പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണിത്. ആറ് വയസ്സില്‍ താഴെയുള്ളവരൊഴികെ മുഴുവന്‍ പേരെയും പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് വുഹാന്റെ തീരുമാനം. ഇന്നലെ 7 പേര്‍ക്കാണ് രാജ്യത്ത് കൊറോണ കണ്ടെണ്ടത്തിയത്.
ബ്രിട്ടന്‍
ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടണ്ടും ആശയക്കുഴപ്പം. രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകളുടെ കുറവുണ്ടെണ്ടന്ന് റിപ്പോര്‍ട്ട്. കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെണ്ടത്താന്‍ ഉപയോഗിക്കുന്ന ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കാര്യം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: