പയ്യോളി: നിര്‍ദിഷ്ട അതിവേഗ റെയില്‍പാത ജനസാന്ദ്രതയുള്ള മേഖലയിലൂടെ മാറ്റിയതില്‍ ആശങ്ക. കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (കെ റെയില്‍) ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കാസര്‍ഗോഡ് -തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍പ്രോജക്ട് (സില്‍വര്‍ ലൈന്‍ പ്രോജക്ട് ) അനുസരിച്ച് ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടെ റയില്‍ കടന്നു പോകുന്നതാണ് പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. 530.6 കി.മീ. റെയില്‍ പാത നിര്‍മ്മിക്കുന്നതിന് 66000 കോടിരൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
നിലവിലുള്ള റെയില്‍പാതയോട് ചേര്‍ന്ന് റെയില്‍വേയ്‌ക്ക് സ്ഥലം ഉണ്ടെങ്കിലും മൂടാടി മുതല്‍ മടപ്പള്ളിവരെയുള്ള ഭാഗത്തെ റെയില്‍ പാത ജനസാന്ദ്രതയേറിയ ഭാഗത്ത് കൂടെ മാറ്റിയതാണ് നാട്ടുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. ചിങ്ങപുരം, പുറക്കാട്, പള്ളിക്കര,കീഴൂര്‍, അയനിക്കാട് വഴി കടന്നു പോകുന്ന രീതിയിലാണ് നിലവിലെ അലൈന്‍മന്റ്.റെയിലിന് പടിഞ്ഞാറു ഭാഗം ചേര്‍ന്ന് പോകാന്‍ തയ്യാറാക്കിയ ആദ്യത്തെ പ്രോജക്ട് സ്വകാര്യതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മാറ്റിയത് എന്നാണ് ആരോപണം. കോവിഡ് 19 ന്റെ ഭീതിയില്‍ ജനം കഴിയുമ്പോള്‍ 2019 എന്ന് എഴുതിയിട്ടുള്ള സര്‍വ്വേ കല്ലുകള്‍ ഈ റൂട്ടില്‍ സ്ഥാപിച്ചതും ജനങ്ങളില്‍ സംശയം ബലപ്പെടുത്തുന്നു. 2025 ഓടെ പൂര്‍ത്തിയാകുമെന്ന് അവകാശപ്പെടുന്ന പദ്ധതിക്ക് വേണ്ടിയുള്ള നടപടികള്‍ രഹസ്യമാക്കി വെച്ചതിലും ദുരൂഹതയുണ്ട്.
ജനങ്ങളുടെ ആശങ്കയകറ്റണമെന്നും പദ്ധതിയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പുനരാലോചന നടത്തണം എന്ന് ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: